കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിന്റെ തീരുമാനം ദൗര്‍ഭാഗ്യകരം; പ്രതിച്ഛായക്ക് കളങ്കം, നടിമാര്‍ക്ക് വി മുരളീധരന്‍റെ പിന്തുണ

  • By Ajmal
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികൂട്ടില്‍ നില്‍ക്കുന്ന ദിലീപിനെ അമ്മയിലേക്ക് തിരിച്ചടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചതിന് പുറമെ കൂടുതല്‍ പേര്‍ വിമര്‍ശനവുമായി രംഗത്ത്. കേസില്‍ വിചാരണ നടന്നു കൊണ്ടിരിക്ക് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് ശരിയായ രീതിയല്ല. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഓരാളിലോ സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്‌നമാണെന്ന് കരുതുന്നില്ല എന്നായിരുന്നു രാജിവെച്ച നടിമാരുടെ പ്രതികരണം.

വിമന്‍ ഇന്‍ കളക്ടീവിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അക്രമിക്കപ്പെട്ട നടിയും ഗീതുമോഹന്‍ദാസും രമ്യാ നമ്പീശനും റിമ കല്ലിങ്കലും അമ്മയില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. നടിമാരുടെ രാജിപ്രഖ്യാപനത്തില്‍ നിരവധി പ്രമുഖ വ്യക്തികള്‍ പ്രതികരണം രേഖപ്പെടുത്തി. ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി മുരളീധരന്‍ ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

താരസംഘടനയിലെ ജനാധിപത്യം നിലനിര്‍ത്താന്‍ പുതുതായി അദ്ധ്യക്ഷ സ്ഥാനതത്തെത്തിയ മോഹന്‍ലാല്‍ മുന്‍കൈ എടുക്കണമെന്നാണ് വീ മുരളീധരന്‍ എംപി അഭിപ്രായപ്പെട്ടത്.
മലയാളചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജിവയ്ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്ന.ാണ് എന്ന് മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആദ്യ തീരുമാനം

ആദ്യ തീരുമാനം

മോഹന്‍ലാല്‍ എന്ന മഹാനായ നടന്‍ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനായിരുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ശ്രീ മോഹന്‍ലാലിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കം വരുത്തിയ തീരുമാനമായിരുന്നു അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജിക്കത്ത്

രാജിക്കത്ത്

ആക്രമിക്കപ്പെട്ട നടി എഴുതിയ രാജിക്കത്ത് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത് കൊണ്ട് അക്കാര്യത്തില്‍ ഒരു അഭിപ്രായപ്രകടനത്തിന് മുതിരുന്നില്ല. മലയാളികളുടെ ജനാധിപത്യബോധത്തിനുള്ള വെല്ലുവിളിയാണ് അമ്മയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങ.ളെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അമ്മയില്‍

അമ്മയില്‍

എല്ലാവരും തുല്യര്‍ എന്ന ജനാധിപത്യ സങ്കല്പത്തിന് പകരം ചിലര്‍ മറ്റുള്ളവരെക്കാള്‍ വലിയവര്‍ എന്ന സ്ഥിതിയാണ് അമ്മയില്‍ നിലനില്‍ക്കുന്നത് എന്നാണ് സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

മുന്‍കെെ എടുക്കണം

മുന്‍കെെ എടുക്കണം

അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിര്‍ത്താന്‍ അധ്യക്ഷനെന്ന നിലയില്‍ ശ്രീ മോഹന്‍ലാല്‍ മുന്‍കൈ എടുക്കണമെന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളില്‍ ഒരാള്‍ എന്ന നിലയില്‍ എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും പറഞ്ഞ് കൊണ്ടാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ബഷീറും

ബഷീറും

മോഹന്‍ലാല്‍ പ്രസിഡന്റ് ആയസമയത്ത് കേസില്‍ ആരോപണം നിലനില്‍ക്കുന്ന ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ലെന്ന് അഭിപ്രായവുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ട ബഷീറും നേരത്തെ രംഗത്ത് എത്തിയിരുന്നു. അമ്മയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ലിബര്‍ട്ടി ബഷീര്‍ നടത്തിയത്

തെളിവുണ്ട്

തെളിവുണ്ട്

പ്രഥമദൃഷ്ടിയില്‍ കേസില്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് പറയുമ്പോള്‍ താരത്തെ തിരിച്ചെടുക്കാന്‍ ഉണ്ടായ സാഹചര്യം എന്താണെന്ന് ബഷീര്‍ ചോദിച്ചു. നടിമാര്‍ അമ്മയുടെ വേദിയില്‍ അഭിപ്രായം പറഞ്ഞാല്‍ കൂവല്‍ കേട്ട് പുറത്തിറിങ്ങേണ്ടിവരും. പെണ്‍കുട്ടികളല്ലേ അവര്‍ക്കതറിയാം എന്നും ബഷീര്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

English summary
v muraleedhran facebook post about dileep issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X