നെഹ്റുവിനെതിരായ വി മുരളീധരന്റെ വിവാദ പ്രസ്താവന; മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കെസി വേണുഗോപാല്‍
തിരുവനന്തപുരം; നെഹ്റു ട്രോഫി വള്ളം കളിയുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരന്റെ വിവാദ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുരളീധരന്റെ പ്രസ്താവന ആളുകളെ വിഢികളാക്കുന്നതിന് തുല്യമാണെന്ന് കെസി വേണു ഗോപാല്‍ പറഞ്ഞു. പദവിക്ക് ചേരാത്ത പ്രസ്താവന നടത്തിയ കേന്ദ്ര മന്ത്രി വി മുരളീധരന് മാപ്പ് പറയണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വള്ളംകളിക്കാരനായിട്ടാണോ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വള്ളംകളിക്ക് നെഹ്റു ട്രോഫി വള്ളം കളിയെന്ന് പേരിട്ടതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന് ചോദിച്ചിരുന്നു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ആക്കുളത്തുള്ള കാമ്പസിന് ആര്‍എസ്എസ് താത്വികാചാര്യന്‍ ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ന്യയീകരിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇത്തരമൊരു പ്രസ്താവന മുരളീധരന്റെ ഭാഗത്ത് നിന്നുണ്ടായത്.

ളിന്റെ പേര് നല്കിയതും മുരളീധരന് ചൂണ്ടിക്കാണിച്ചിരുന്നു. മുസ്ലീം ലീഗിന്റെ പ്രസിഡന്റായിരുന്നു എന്ന് മാത്രമാണ് പൂക്കോയ തങ്ങള്‍ക്ക് നല്കാവുന്ന വിശേഷണം. എംഎല്‍എ പോലുമല്ലാതിരുന്ന ഒരാളുടെ പേരില്‍ കോളജ് സ്ഥാപിക്കുന്നതില്‍ കോണ്‍ഗ്രസുകാര്‍ക്ക് ബുദ്ധിമുട്ടില്ലെന്നും പക്ഷേ ദേശീയവാദിയായ ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതാണ് അവര്‍ക്ക് പ്രശ്നമെന്നും മുരളീധരന് കുറ്റപ്പെടുത്തിയിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മറ്റൊരു പാര്ട്ടിയമായും സഖ്യമില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു.യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനെ തള്ളിയ കെസി വേണുഗോപാല്‍ കെപിസിസി പ്രസിഡന്റ് പറയുന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും വ്യക്തമാക്കി.
-
ഇനിയുമെത്ര പിളരും ലയിക്കുമീ കേരള കോൺഗ്രസ്... പിളർന്നും പുണർന്നും വളർന്നും -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications