യുഡിഎഫിന് തീവ്രവാദ ബന്ധം!! മുസ്ലീം ലീഗ് ഭീകരവാദ പാര്‍ട്ടി, വിവാദ പരാമര്‍ശവുമായി വി മുരളീധരന്‍
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫിനെയാണ് പിന്തുണച്ചതെന്ന് എസ്ഡിപിഐ വെളിപ്പെടുത്തിയിരുന്നു. തൃശ്ശൂരിലും തിരുവനന്തപുരത്തും പത്തനംതിട്ടയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ് എസ്ഡിപിഐ വോട്ട് ചെയ്തതെന്നായിരുന്നു നേതാക്കള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍. കേരളത്തില്‍ മുന്‍തൂക്കം ലഭിക്കുമെന്ന യുഡിഎഫ് ആത്മവിശ്വാസത്തിന് പിന്നില്‍ തീവ്രവാദ ബന്ധമാണെന്ന് മുരളീധരന്‍ ആരോപിച്ചു. മുസ്ലിം ലീഗ് ഭീകരവാദികൾക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്ന അപകടകരമായ സമീപനം സ്വീകരിക്കുന്ന പാർട്ടിയാണെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വി മുരളീധരന്‍ പറഞ്ഞു.

'കേരളത്തിൽ മുൻതൂക്കം ലഭിക്കുമെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിനു പിന്നിലുള്ളത് അവരുടെ തീവ്രവാദ ബന്ധമാണെന്നു തെളിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പിൽ തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ യു.ഡി.എഫിന് വോട്ട് ചെയ്തെന്ന എസ്.ഡി.പി.ഐയുടെ പരസ്യമായ വെളിപ്പെടുത്തൽ യു.ഡി.എഫിന്റെ തീരവാദ ബന്ധത്തിനു തെളിവാണ്.
കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ധാരണയുണ്ടാക്കിയതിന്റെ ആത്മവിശ്വാസമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന്നു പിന്നിലെ ഘടകം.
മുസ്ലിം ലീഗ് ഭീകരവാദികൾക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്ന അപകടകരമായ സമീപനം സ്വീകരിക്കുന്ന പാർട്ടിയാണെന്ന് ഞങ്ങൾ മുമ്പേ പറഞ്ഞതാണ്.അത് ഈ സമയത്ത് ഒരിക്കൽ കൂടി തെളിയുകയാണ്.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ നാമനിർദേശ പത്രികാസമർപ്പണ സമയത്ത് ഈ ഗുരുതര സാഹചര്യത്തെക്കുറിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ജി സൂചിപ്പിച്ചതുമാണ്. തെരഞ്ഞെടുപ്പു കാലത്ത് കുഞ്ഞാലിക്കുട്ടിയുടേയും ഇ.ടി.മുഹമ്മദ് ബഷീറിന്റേയും നേതൃത്വത്തിൽ വിതച്ചതിന്റെ ആത്മവിശ്വാസമാണ് യു.ഡി.എഫിനുള്ളത്. തീവ്രവാദ ശക്തികളുമായുള്ള യു.ഡി.എഫിന്റെ ബന്ധം വരും ദിവസങ്ങളിൽ കൂടുതൽ പുറത്തു വരും', മുരളീധരന്‍ കുറിച്ചു.












Click it and Unblock the Notifications