കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗലാപുരത്ത് പിണറായി പ്രസംഗിച്ചത് ബിജെപിയുടെ ദയ? ബിജെപി മനസുവച്ചിരുന്നേല്‍ പിണറായി എത്തില്ല!

ബിജെപി വിചാരിച്ചിരുന്നേല്‍ പിണറായിയെ തടയാമായിരുന്നുവെന്നും എന്നാല്‍ അങ്ങനെ ചെയ്തില്ലെന്നും മുരളീധരന്‍ പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗലാപുരത്ത് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വാദ പ്രതിവാദങ്ങള്‍ അവസാനിക്കുന്നില്ല. പരിപാടിയില്‍ പിണറായിക്ക് പങ്കെടുക്കാനായത് ബിജെപിയുടെ ദയ കൊണ്ടാണെന്ന് ബിജെപി നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍. ബിജെപി വിചാരിച്ചിരുന്നേല്‍ പിണറായിയെ തടയാമായിരുന്നുവെന്നും എന്നാല്‍ അങ്ങനെ ചെയ്തില്ലെന്നും മുരളീധരന്‍ പറയുന്നു.

മംഗലാപുരം വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതിനെക്കാളും വില ബി. ഗോപാലകൃഷ്ണന്റെ വാക്കുകള്‍ക്കാണെങ്കില്‍ ഗോപാലകൃഷ്ണനും പിണറായിയും കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കട്ടെയെന്നും മുരളീധരന്‍ പറയുന്നു. പിണറായി വരുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തിയതെന്നും തടയുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 വിചാരിച്ചാല്‍ തടയും

വിചാരിച്ചാല്‍ തടയും

ബിജെപി വിചാരിച്ചിരുന്നേല്‍ ദക്ഷിണ കന്നടയില്‍ പിണറായി വരുന്നത് തടയാമായിരുന്നുവെന്ന് മുരളീധരന്‍ പറയുന്നു. ബിജെപി മനസു വച്ചിരുന്നേല്‍ പിണറായി അവിടെ എത്തില്ലായിരുന്നുവെന്നും മുരളീധരന്‍ പറയുന്നു. എന്നാല്‍ ബിജെപി അത് വിചാരിച്ചില്ലെന്നും അദ്ദേഹം.

 പ്രതിഷേധം മാത്രം

പ്രതിഷേധം മാത്രം

പിണറായി വിജയനോടുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്ന് മുരളീധരന്‍ പറയുന്നു. പിണറായിയെ തടയുമെന്ന് ആര്‍എസ് എസ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം.

 സംസ്ഥാന പ്രസിഡന്റ് പറഞ്ഞു

സംസ്ഥാന പ്രസിഡന്റ് പറഞ്ഞു

മംഗലാപുരം സംഭവത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞതിനെക്കാള്‍ വില ബി. ഗോപാലകൃഷ്ണന്റെ വാക്കുകള്‍ക്കാണെങ്കില്‍ പിണറായിയും ഗോപാലകൃഷ്ണും കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കട്ടെയെന്നും മുരളീധരന്‍ പറയുന്നു. സംസ്ഥാന പ്രസിഡന്റിനെക്കാളും മംഗലാപുരം എംപിയെക്കാളും പ്രാധാന്യം ഗോപാല കൃഷ്ണന് നല്‍കേണ്ടെന്നും മുരളീധരന്‍.

വക വയ്ക്കാതെ എത്തി

വക വയ്ക്കാതെ എത്തി

മംഗലാപുരത്ത് വാര്‍ത്ത ഭാരതി ദിനപത്രത്തിന്റെ പുതായ ഓഫീസ് ഉദ്ഘാടനം ചെയ്യാനും സിപിഎമ്മിന്റെ മത സൗഹാര്‍ദ റാലി ഉദ്ഘാടനം ചെയ്യാനുമാണ് പിണറായി എത്തിയത്. എന്നാല്‍ പിണറായിയെ തടയുമെന്നായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി. ഹര്‍ത്താല്‍ നടത്താനും ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഇത് വക വയ്ക്കാതെ പിണറായി എത്തുകയായിരുന്നു. കനത്ത സുരക്ഷയിലാണ് പിണറായി ചടങ്ങില്‍ പങ്കെടുത്തത്.

 അയ്യായിരം പോലീസ്

അയ്യായിരം പോലീസ്

പിണറായിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് പലരും രംഗത്തെത്തിയിരുന്നു. അയ്യായിരത്തോളം വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തില്‍ ആര്‍ക്കും ഇങ്ങനെ പ്രസംഗിക്കാന്‍ കഴിയുമെന്ന് ബിജെപി നേതാവ് ബി ഗോപാല കൃഷ്ണന്‍ പറഞ്ഞു.

English summary
v muralidharan against pinarayi vijayan on mangalure speech.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X