കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് ജയിക്കാൻ; വി മുരളീധരൻ

Google Oneindia Malayalam News

കോഴിക്കോട്: ചെങ്ങന്നൂരില്‍ ബിജെപി ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്ന് നിയുക്ത എംപിയും ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗവുമായ വി മുരളീധരന്‍ പറഞ്ഞു. മാറാട് ബലിദാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുതുബ് മിനാര്‍ വിഷ്ണു സ്തംഭമെന്ന് ഹിന്ദു മഹാസഭ; ഏഴ് പള്ളികള്‍ ക്ഷേത്രങ്ങളാണെന്നും പുതിയ കലണ്ടര്‍കുതുബ് മിനാര്‍ വിഷ്ണു സ്തംഭമെന്ന് ഹിന്ദു മഹാസഭ; ഏഴ് പള്ളികള്‍ ക്ഷേത്രങ്ങളാണെന്നും പുതിയ കലണ്ടര്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ജയിക്കുമെന്ന് ബിജെപി പറഞ്ഞപ്പോഴും അവിടുത്തെ ജനങ്ങള്‍ക്കത് ബോധ്യമായിരുന്നില്ല. അതുകൊണ്ടാണ് ശ്രീധരന്‍പിള്ളക്ക് ജയിക്കാന്‍ കഴിയാഞ്ഞത്. എന്നാല്‍ ഇത്തവണ ചെങ്ങന്നൂരുകാര്‍ക്ക് തന്നെ കഴിഞ്ഞ തവണത്തെക്കാള്‍ കാര്യങ്ങള്‍ ബോദ്ധ്യമായിട്ടുണ്ട്. അതു കൊണ്ട് ബിജെപി വിജയിക്കും. തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ടുവേണം. എല്ലാവിഭാഗം ജനങ്ങളുടെയും വോട്ടിനുവേണ്ടി അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 v-muraleedharan

മാറാട് ബലിദാനികളുടെ ചിത്രത്തില്‍ വി. മുരളീധരന്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

പി ജയരാജനെ വെള്ളപൂശാനും പുണ്യവാളനാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായ നാടകമാണ് വധഭീഷണിയും ഗൂഢാലോചനയും തുടര്‍ന്നുള്ള സുരക്ഷയൊരുക്കവുമെന്ന് മുരളീധരന്‍ ആരോപിച്ചു. ആര്‍ക്ക് സുരക്ഷ നല്‍കണമെന്ന കാര്യം സര്‍ക്കാരിന് സ്വീകരിക്കാം. ഭീഷണിയുള്ളവര്‍ക്ക് സുരക്ഷയൊരുക്കാം. സിബിഐ യെ പേടിയില്ലെന്നു പറയുന്ന ജയരാജന്‍ സിബിഐ സംഘം അന്വേഷണത്തിനായി പുറപ്പെട്ടെന്നു കേട്ടാല്‍ ആശുപത്രിയില്‍ പ്രവേശനം തേടുന്ന സാഹചര്യമാണ് ഉള്ളതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ അവഗണന; കാസർകോട് ചാല ബിഎഡ് സെന്റർ പ്രതിസന്ധിയിൽകണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ അവഗണന; കാസർകോട് ചാല ബിഎഡ് സെന്റർ പ്രതിസന്ധിയിൽ

വിദ്യാർത്ഥികൾക്ക് വാരിക്കോരി മാർക്ക്; തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്..വിദ്യാർത്ഥികൾക്ക് വാരിക്കോരി മാർക്ക്; തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്..

English summary
v muralidharan on chegannur election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X