കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി കൃഷ്ണപിള്ള സ്മാരകം തകര്‍ക്കല്‍; 'ചെന്നിത്തല ഗൂഢാലോചന നടത്തി'

  • By Gokul
Google Oneindia Malayalam News

ആലപ്പുഴ: കമ്യൂണിസ്റ്റ് നേതാവ് പി.കൃഷ്ണപിള്ളയുടെ ആലപ്പുഴയിലുള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ ആഭ്യന്തരമന്ത്രി ചെന്നിത്തല ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. ആലപ്പുഴയില്‍ സിപിഎമ്മിന്റെ ആധിപത്യം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ചെന്നിത്തയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതെന്ന് വിഎസ് ആരോപിച്ചു.

കമ്യൂണിസ്റ്റുകാരെ പ്രതിയാക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണ്. കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും ഇത് ചെയ്യുകയില്ല. പി. കൃഷ്ണപിള്ള, ഇ. കെ നായനാര്‍, തലശ്ശേരി പപ്പന്‍ തുടങ്ങിയവരൊക്കെ ഒളിവില്‍ കഴിഞ്ഞ ആലപ്പുഴയിലെ സിപിഎമ്മിന്റെ ചരിത്രപരമായ സാന്നിദ്ധ്യം ഇല്ലാതാക്കുകയാണ് ചെന്നിത്തലയുടെയും കൂട്ടരുടെയും ലക്ഷ്യമെന്ന് വിഎസ് വ്യക്തമാക്കി.

vsachuthanandan

കൃഷ്പിള്ളയുടെ കുടില്‍, പ്രതിമ എന്നിവ തകര്‍ത്ത കേസില്‍ സിപിഎം ഡിവൈഎഫ്‌ഐ നേതാക്കളെ പ്രതിചേര്‍ത്തുകൊണ്ടാണ് അനേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി വി.എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫാണ്. സംഭവം നടന്നതിന്റെ പിറ്റേദിവസം മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പ്രതിയും സംഭവസ്ഥലത്തുണ്ടായിരുന്നു.

പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ രണ്ടു പ്രതികളെ സിപിഎം ആലപ്പുഴ ജില്ലാകമ്മറ്റി പുറത്താക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അത് ശരിവെക്കുകയും ചെയ്തു. പ്രതികള്‍ പൊറുക്കാനാവാത്ത തെറ്റാണ് ചെയ്തതെന്ന് കാട്ടി സെക്രട്ടറിയേറ്റ് പത്രക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം തള്ളിയാണ് വിഎസ് ഈ വിഷയത്തില്‍ തന്റെ മുന്‍ നിലപാട് ആവര്‍ത്തിച്ചത്.

English summary
Attack on Krishna Pillai memorial; V S Achuthanandan against ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X