Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസും പിണറായിയും നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: നിയസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രമുഖ നേതാക്കളായ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചു. മലമ്പുഴയില്‍ നിന്ന് ജനവിധി തേടുന്ന വിഎസ് അച്യുതാനന്ദന്‍ പാലക്കാട് കലക്ട്രേറ്റിലും ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കുന്ന പിണറായി വിജയന്‍ കണ്ണൂര്‍ കലക്ട്രേറ്റിലും നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

VS and Pinarayi

ചെങ്കുട ചൂടിയ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് പിണറായി പത്രിക സമര്‍പ്പിക്കാന്‍ കലക്ട്രേറ്റില്‍ എത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഇപി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ടിവി രാജേഷ് എന്നിവരും പിമറായികൊപ്പം നാമനിര്‍ദേശ പത്രിക നല്‍കി. സിഎന്‍ ചന്ദ്രന്‍, എം വിജയരാഘവന്‍, കെകെ രാഗേഷ് തുടങ്ങിയവര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

വിഎസ് അച്യുതാനന്ദന്‍ എന്ന പേരില്‍ ആഡ്രോയിഡ് അപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തശേഷമാണ് വിഎസ് പത്രിക സമര്‍പ്പണത്തിന് കലക്ട്രേറ്റിലെത്തിയത്. നടനും സംവിധായകനുമായ എംജി ശശിയാണ് പാലക്കാട് പ്രസ്‌ക്ലബില്‍ അപ്ലിക്കേഷന്റെ പ്രകാശനം നിര്‍വഹിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+