വിഎസ്സിന് നന്ദി; പിന്തുണ ശക്തി പകരുന്നതെന്ന് ബിജു രമേശ്
തിരുവനന്തപുരം: ധനമന്ത്രി മന്ത്രി കെഎം മാണിക്കെതിരെ ആരോപണം ഉന്നയിച്ച തനിക്ക് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പിന്തുണ പ്രഖ്യാപിച്ചതില്‍ ഏറെ നന്ദിയുണ്ടെന്ന് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. പലഭാഗത്തുനിന്നും തനിക്കെതിരെ ഭീഷണിയുണ്ടായ പശ്ചാത്തലത്തില്‍ വിഎസ്സിന്റെ പിന്തുണ ശക്തിപകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കോഴ ആരോപണം തെളിയിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് ബിജു അറിയിച്ചു. അസോസിഷനിലെ ചിലര്‍ മൊഴി മാറ്റി പറഞ്ഞിട്ടുണ്ട്. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണത്. എന്നാല്‍, അസോസിയേഷന്റെ മാനസിക പിന്തുണ തനിക്കൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിജിലന്‍സിന് ശബ്ദരേഖ കൈമാറിയതുമായി ബന്ധപ്പെട്ടും ബിജു മാധ്യമങ്ങളോട് സംസാരിച്ചു.

ബാര്‍ അസോസിയേഷന്‍ യോഗത്തിലെ വിവരങ്ങളും, ഫോണ്‍ സംഭാഷണങ്ങളും പുറത്തുവിട്ടത് ശരിയല്ലെന്നറിയാമെങ്കിലും വലിയൊരു ശരിക്കുവേണ്ടി അത് തന്നെ സംബന്ധിച്ചിടത്തോളം നീതീകരിക്കാവുന്നതാണെന്ന് ബിജു പറയുന്നു. വിജിലന്‍സിന്റെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. എപ്പോള്‍ വിളിച്ചാലും ഹാജരാകുമെന്നും ബിജു പറഞ്ഞു.
തനിക്ക് ഭീഷണിയുള്ളതിനാല്‍ സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കാന്‍ തീരുമാനിച്ചതായും ബിജു അറിയിച്ചു. കഴിഞ്ഞദിവസം ഒരു തമിഴ്‌നാട് സ്വദേശി തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയിരുന്നു. അയാള്‍ക്കൊപ്പം മറ്റു ചിലര്‍കൂടി ഉണ്ടായിരുന്നു. ഇക്കാര്യം പോലീസില്‍ അറിയിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications