ഈ പോരാട്ട വീര്യത്തിന് പ്രായമില്ല.. 94ലും പകരക്കാരനില്ലാതെ വിഎസ്.. പോരാട്ടം തുടരുക തന്നെ ചെയ്യും
തിരുവനന്തപുരം: പുന്നപ്ര-വയലാര്‍ സമര പോരാളി വിഎസ് അച്യുതാനന്ദന്‍ തൊണ്ണൂറ്റിനാലാം പിറന്നാളിന്റെ നിറവില്‍. കേരള രാഷ്ട്രീയം ഇന്നോളം കണ്ടിട്ടില്ലാത്ത പ്രായം തളര്‍ത്താത്ത പോരാളിയാണ് വിഎസ്. സിപിഎമ്മിന്റെ രൂപീകരത്തില്‍ പങ്കുവഹിച്ച പാര്‍ട്ടിയും ഏറ്റവും തലമുതിര്‍ന്ന നേതാക്കളിലൊരാള്‍. സിപിഎമ്മിലെ ഏറ്റവും ജനപ്രിയനായ നേതാവ് കൂടിയാണ് വിഎസ്. ഇടത് പക്ഷ സര്‍ക്കാര്‍ നിയോഗിച്ച ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വിഎസിന് ഇത്തവണത്തെ പിറന്നാളിലും പതിവ് പോലെ ആഘോഷങ്ങളൊന്നും ഇല്ല.

ഔദ്യോഗിക വസതിയില്‍ കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമൊപ്പം കേക്ക് മുറിക്കല്‍ മാത്രമാണ് ജന്മദിനത്തില്‍ നടന്ന ചടങ്ങ്. ഇടത് നേതാക്കളില്‍ ചിലരെത്തി വിഎസ്സിന് ജന്മദിന ആശംസകളും നേര്‍ന്നു. സമ്മാനങ്ങളും നല്‍കി. ഉച്ചയ്ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം വിഎസ് പിറന്നാള്‍ സദ്യ കഴിച്ചു. വൈകിട്ട് ഒരു പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ് വിഎസ് അച്യുതാനന്ദന്റെ ഇന്നത്തെ ഔദ്യോഗിക പരിപാടി. 1923 ഒക്ടോബര്‍ 20ന് ആലപ്പുഴയിലെ പുന്നപ്രയില്‍ ആയിരുന്നു വേലിക്കകത്ത് ശങ്കരന്‍ അച്യുതാന്ദന്‍ എന്ന വിഎസ് അച്യുതാന്ദന്റെ ജനനം. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയുമായെല്ലാം തിളങ്ങിയ വിഎസ് ഈ തൊണ്ണൂറ്റിനാലാം വയസ്സിലും പ്രായം തളര്‍ത്താത്ത പോരാട്ട വിര്യത്തോടെ മുന്നോട്ടാണ്.












Click it and Unblock the Notifications