കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാര്‍ ഉമ്മന്‍ചാണ്ടിയുടെ തനിസ്വരൂപം അറിഞ്ഞിട്ടില്ല, വി എസ് അച്യുതാനന്ദന്‍

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തനിസ്വരൂപം അറിഞ്ഞിരുന്നെങ്കില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കില്ലായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.

പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍ എസ് എസുമായി നടക്കുന്ന ഉമ്മന്‍ചാണ്ടി നിതീഷ്‌കുമാര്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്നുവേണം കരുതാനെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

നിതീഷ്‌കുമാര്‍ ഉമ്മന്‍ചാണ്ടിയെ അറിഞ്ഞിട്ടില്ല

നിതീഷ്‌കുമാര്‍ ഉമ്മന്‍ചാണ്ടിയെ അറിഞ്ഞിട്ടില്ല

ഉമ്മന്‍ചാണ്ടിയുടെ തനിസ്വരൂപം അറിഞ്ഞിരുന്നെങ്കില്‍ നിതീഷ്‌കുമാറിന്റെ സത്യപ്രതിഞ്ജാ ചടങ്ങിലേക്ക് ക്ഷണിക്കില്ലായിരുന്നു.

പകല്‍ കോണ്‍ഗ്രസ്സ് രാത്രി ആര്‍ എസ് എസ്

പകല്‍ കോണ്‍ഗ്രസ്സ് രാത്രി ആര്‍ എസ് എസ്

ഉമ്മന്‍ചാണ്ടി പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍ എസ്സ് എസ്സുമായി നടക്കുകയാണ്. ഉമ്മന്‍ചാണ്ടിയെ നിതീഷ്‌കുമാര്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല.

വര്‍ഗ്ഗീയ ഫാസിസിത്തിനെതിരെ മതേതര ജനാധിപത്യ വിജയം

വര്‍ഗ്ഗീയ ഫാസിസിത്തിനെതിരെ മതേതര ജനാധിപത്യ വിജയം

വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ മതേതര ജനാധിപത്യത്തിന്റ ചരിത്രപരമായ വിജയമാണ് ബീഹാറിലുണ്ടായതെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു.

ബി ജെ പിയെ തറപറ്റിച്ചതില്‍ ഉമ്മന്‍ചാണ്ടി ആവേശം കൊള്ളുന്നത്

ബി ജെ പിയെ തറപറ്റിച്ചതില്‍ ഉമ്മന്‍ചാണ്ടി ആവേശം കൊള്ളുന്നത്

നിതീഷ്‌കുമാറും ലാലുപ്രസാദ് യാദവും ബി ജെ പിയെ തറപറ്റിച്ചതില്‍ എന്തിനാണ് ഉമ്മന്‍ചാണ്ടി ആവേശം കൊള്ളുന്നത്.

ബി ജെ പിയുടെ വര്‍ഗ്ഗീയ ഫാസിസ്റ്റ് നടപടി

ബി ജെ പിയുടെ വര്‍ഗ്ഗീയ ഫാസിസ്റ്റ് നടപടി

ബി ജെ പിയുടെ വര്‍ഗ്ഗീയ ഫാസിസറ്റ് നടപടികള്‍ക്കെതിരെ ഉമ്മന്‍ചാണ്ടി പറയുന്നത് കേരളീയര്‍ കേട്ടിട്ടില്ല.

ബി ജെ പിക്ക് നോവാതിരിക്കാന്‍ ജാഗ്രത കാണിച്ചു

ബി ജെ പിക്ക് നോവാതിരിക്കാന്‍ ജാഗ്രത കാണിച്ചു

ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നോവാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി ജാഗ്രതി കാണിച്ചിരുന്നു. ബി ജെ പിയുമായി വെള്ളാപ്പള്ളി നടേശന്‍ ഉണ്ടാക്കിയ കൂട്ടൂക്കെട്ടിനെതിരെ പോലും മിണ്ടാതിരുന്ന ആളാണ് ഉമ്മന്‍ചാണ്ടി

English summary
v s achuthananthan oppose to oomen chandy to attend nithish kumar's oath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X