കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ്: സ്വാശ്രയ സമരത്തോടുള്ള സമീപനം തെറ്റ്‌

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ സമീപനം തെറ്റാണ്. നിയമസഭയിലെ എംഎല്‍എമാരുടെ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം തെറ്റാണെന്നും വിഎസ് പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ സീറ്റുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ യുഡിഎഫ് നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാംദിവസത്തിലേക്ക് കടന്നു. എംഎല്‍എമാരുടെ നില മോശമായിക്കൊണ്ടിരിക്കുകയാണ്.

vs achuthannathan

ആരോഗ്യനില വഷളായതിനെതുടര്‍ന്ന് നിരാഹാര സമരം നടത്തിയിരുന്ന അനൂപ് ജേക്കബ് എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവര്‍ നിരാഹാരം തുടരുകയാണ്.

സിപിഎം സംസ്ഥാന കമ്മറ്റിയുടെ അവസാന ദിവസത്തിലാണ് വിഎസിന്റെ പ്രതികരണം. സമരത്തോടൊപ്പമാണ്, സര്‍ക്കാരിന്റെ നിലപാട് തെറ്റാണെന്നുമുള്ള വിഎസിന്റെ നിലപാട് പ്രതിപക്ഷത്തിനും ആശ്വാസമായിരിക്കുകയാണ്.

സര്‍ക്കാരിനെതിരെ പ്രതിപക്ഷം സമരം നടത്തുമ്പോള്‍ വിഎസ് പ്രതിപക്ഷത്തിന് അനുകൂല നിലപാടെടുത്തത് സിപിഎമ്മില്‍ വലിയ പൊട്ടിത്തെറിക്കിടയാകുമെന്നുറപ്പാണ്. ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയോഗത്തില്‍ വിഎസിന്റെ പ്രതികരണം ചര്‍ച്ചയാകും.

വിഎസിന്റെതേ സ്വാഭിവകവും ന്യായവുമായ പ്രതിരണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു. വിഎസിന്റെ ഉപദേശം സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
VS Achuthananthan against LDF Government stand on Self Finance issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X