ഗീതോപദേശം പാര്‍ട്ടിവിരുദ്ധമെന്ന് വിഎസ്; ഗീത ഗോപിനാഥിനെതിരെ കേന്ദ്ര നേതൃത്വത്തിന് വിഎസിന്റെ കത്ത്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവിനെതിരെ വിഎസ് അച്യുതാനന്ദന്. സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച ഗീത ഗോപിനാഥിന്റെ നിലപാട് പാര്‍ട്ടി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. മുതലാളിത്ത നയങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന ഗിതാഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതില്‍ പിണറായി വിജയനെതിരെ വലിയ ആക്ഷേപമുയര്‍ന്നിരുന്നു.
എന്നാല്‍ ഗീതയെ ഉപദേഷ്ടാവായി നിയമിച്ചത് സംസ്ഥാന സെക്രട്ടറിയേറ്റാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഗിതാ ഗോപിനാഥ് സാമ്പത്തിക ഉപദേഷ്ടാവാകുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായിയും വിവാദങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും വെട്ടിലാക്കിയിരിക്കുകയാണ് വിഎസ് കേന്ദ്ര നേതൃത്വത്തിനയച്ച കത്ത്.
Read More:മാധ്യമപ്രവര്‍ത്തകര്‍ അഴിഞ്ഞാടി!!! ടിജി മോഹന്‍ദാസിന്റെ 'പൊളിച്ചെഴുത്തി'ല്‍ ജനം ടിവിയില്‍ കലഹം...

വിഎസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള പോര് വീണ്ടും ശക്തമാകുന്നതിന്റെ സൂചനയാണിത്. വിഎസിനെ എല്‍ഡിഎഫ് സംസ്ഥാന സമതിതി അധ്യക്ഷ സ്ഥാനത്ത് നിന്നും അടുത്തിടെ മാറ്റിയിരിന്നു. പാര്‍ട്ടിയിലെ സുപ്രധാന സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതില്‍ വിഎസ് കടുത്ത അതൃപ്തനാണ്.
കഴിഞ്ഞദിവസം വിഎസിന്റെ മകന് വിഎ അരുണ്‍കുമാറിനെതിരെയുള്ള കേസുകള്‍ വിജിലന്‍സ് പൊടി തട്ടിയെടുത്തിരുന്നു. അരുണ്കുമാരിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതും വിഎസിനെ ചൊടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഭരണ പരിഷ്കാര കമ്മീഷന് പദവി നല്കി വിഎസിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഭരണപരിഷ്കാര കമ്മീഷന് പദവി സംബന്ധിച്ച് നിയമസഭയില്‍ ഭേദഗതി കൊണ്ടുവന്നുവെങ്കിലും ഇത് വരെയും തീരുമാനമെടുത്തിട്ടില്ല.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഭരണപരിഷ്കാര കമ്മീഷന് സ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ വിഷയം പരിഗണിച്ചില്ല. നിയമനം വൈകിപ്പിച്ച് തന്നെ അപമാനിക്കുകയാണെന്നാണ് വിഎസിന്റെ ആക്ഷേപം. പാര്‍ട്ടിയുടെ അവഗണനയില്‍ വിഎസ് കടുത്ത അമര്‍ഷത്തിലുമാണ്. ഇതെല്ലാമാണ് സാമ്പത്തിക ഉപദേഷ്ടാവ് നിയമനത്തിനെതിരെ രംഗത്ത് വരാന്‍ കാരണമെന്നാണ് അറിയുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications