കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീതോപദേശം പാര്‍ട്ടിവിരുദ്ധമെന്ന് വിഎസ്; ഗീത ഗോപിനാഥിനെതിരെ കേന്ദ്ര നേതൃത്വത്തിന് വിഎസിന്‍റെ കത്ത്...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവിനെതിരെ വിഎസ് അച്യുതാനന്ദന്‍. സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച ഗീത ഗോപിനാഥിന്റെ നിലപാട് പാര്‍ട്ടി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. മുതലാളിത്ത നയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ഗിതാഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതില്‍ പിണറായി വിജയനെതിരെ വലിയ ആക്ഷേപമുയര്‍ന്നിരുന്നു.

എന്നാല്‍ ഗീതയെ ഉപദേഷ്ടാവായി നിയമിച്ചത് സംസ്ഥാന സെക്രട്ടറിയേറ്റാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഗിതാ ഗോപിനാഥ് സാമ്പത്തിക ഉപദേഷ്ടാവാകുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായിയും വിവാദങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും വെട്ടിലാക്കിയിരിക്കുകയാണ് വിഎസ് കേന്ദ്ര നേതൃത്വത്തിനയച്ച കത്ത്.

Read More:മാധ്യമപ്രവര്‍ത്തകര്‍ അഴിഞ്ഞാടി!!! ടിജി മോഹന്‍ദാസിന്റെ 'പൊളിച്ചെഴുത്തി'ല്‍ ജനം ടിവിയില്‍ കലഹം...

VS pinarayi

വിഎസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള പോര് വീണ്ടും ശക്തമാകുന്നതിന്റെ സൂചനയാണിത്. വിഎസിനെ എല്‍ഡിഎഫ് സംസ്ഥാന സമതിതി അധ്യക്ഷ സ്ഥാനത്ത് നിന്നും അടുത്തിടെ മാറ്റിയിരിന്നു. പാര്‍ട്ടിയിലെ സുപ്രധാന സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതില്‍ വിഎസ് കടുത്ത അതൃപ്തനാണ്.

കഴിഞ്ഞദിവസം വിഎസിന്റെ മകന്‍ വിഎ അരുണ്‍കുമാറിനെതിരെയുള്ള കേസുകള്‍ വിജിലന്‍സ് പൊടി തട്ടിയെടുത്തിരുന്നു. അരുണ്‍കുമാരിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതും വിഎസിനെ ചൊടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ പദവി നല്‍കി വിഎസിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി സംബന്ധിച്ച് നിയമസഭയില്‍ ഭേദഗതി കൊണ്ടുവന്നുവെങ്കിലും ഇത് വരെയും തീരുമാനമെടുത്തിട്ടില്ല.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ സ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ വിഷയം പരിഗണിച്ചില്ല. നിയമനം വൈകിപ്പിച്ച് തന്നെ അപമാനിക്കുകയാണെന്നാണ് വിഎസിന്റെ ആക്ഷേപം. പാര്‍ട്ടിയുടെ അവഗണനയില്‍ വിഎസ് കടുത്ത അമര്‍ഷത്തിലുമാണ്. ഇതെല്ലാമാണ് സാമ്പത്തിക ഉപദേഷ്ടാവ് നിയമനത്തിനെതിരെ രംഗത്ത് വരാന്‍ കാരണമെന്നാണ് അറിയുന്നത്.

ജയില്‍ ചാടിയ മകനെ തിരിച്ച് ജയിലിലെത്തിച്ച് ഒരമ്മ!!! അമ്മ നല്‍കിയ ഉപദേശമെന്തെന്നോ...ജയില്‍ ചാടിയ മകനെ തിരിച്ച് ജയിലിലെത്തിച്ച് ഒരമ്മ!!! അമ്മ നല്‍കിയ ഉപദേശമെന്തെന്നോ...

സ്‌കൂള്‍ പരിസരങ്ങള്‍ മയക്കുമരുന്ന് മാഫിയ കയ്യടക്കുന്നു; അനാശാസ്യവും?സ്‌കൂള്‍ പരിസരങ്ങള്‍ മയക്കുമരുന്ന് മാഫിയ കയ്യടക്കുന്നു; അനാശാസ്യവും?

English summary
VS achuthanandan send letter to CPM Central Committee against Gita Gopinath's appointment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X