സര്‍ക്കാരിന് പാദസേവ ചെയ്യുന്നു, സ്പീക്കര്‍ക്കെതിരെ തുറന്നടിച്ച് വിഎസ്
ദില്ലി: സ്പീക്കര്‍ക്കെതിരെ ആഞ്ഞടിച്ച വി എസ് അച്ച്യുതാനന്ദന്‍. സര്‍ക്കാരിന് വേണ്ടി വാറഴിക്കുന്ന ആളായി സ്പീക്കര്‍ അധപതിച്ചെന്ന് വി എസ് ആരോപിച്ചു.
സ്പീക്കര്‍ എന്‍ ശക്തനെതിരെയാണ് വി എസ് പ്രസ്താവന നടത്തിയത്. രാജിവച്ച പി സി ജോര്‍ജ്ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി നിയമ വിരുദ്ധമാണെന്ന് വി എസ് പറഞ്ഞു. ജി കാര്‍ത്തികേയന്‍ ഇരുന്ന കസേരയില്‍ ഇരിക്കാന്‍ ശക്തന്‍ യോഗ്യനല്ല.
പി സി ജോര്‍ജ്ജിന്റെ നിയമസഭാംഗത്വം ജൂണ്‍ മൂന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് സ്പീക്കര്ഡ റദ്ദാക്കിയത്. കേരള കോണ്‍ഗ്രസ്സിന്റെ അംഗത്വം സ്വമേധയാ ഉപേക്ഷിച്ചു എന്ന കണ്ടെത്തലിലാണ് ജോ ര്‍ജ്ജിനെ അയോഗ്യനാക്കിയതെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം.

കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിനാണ് ജോര്‍ജ്ജിനെ അയോഗ്യനാക്കിയത്. ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ ഹര്‍ജി സ്പീക്കര്‍ എന്‍.ശക്തന്‍ സ്വീകരിക്കുകയായിരുന്നു












Click it and Unblock the Notifications