കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രക്കാര്‍ക്ക് വേണ്ടി വാദിച്ചു; മുന്‍ മന്ത്രിയെ ബാര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കി

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കുകയാണ്. സൂപ്രീം കോടതിയുടെ നിര്‍ദ്ദേശവും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും അവഗണിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി സംസാരിച്ച മുന്‍ മന്ത്രിയെ ബാര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കി.

മുന്‍ മന്ത്രിയും തിരുവനന്തപുരം എംഎല്‍എയുമായി വിഎസ് ശിവകുമാറിനെയൊണ് തിരുവനന്തപുരം ബാര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കിയത്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുംതമ്മിലുള്ള സംഘര്‍ഷത്തില്‍ ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരുടെ പക്ഷം ചേര്‍ന്നെന്നാണ് ബാര്‍ അസോസിയേഷന്റെ ആരോപണം.

VS Sivakumar

ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ ഒരു യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത് വാര്‍ത്തയാക്കിയതാണ് അഭിഭാഷകരെ ചൊടിപ്പിച്ചത്. വാര്‍ത്തയെതുടര്‍ന്ന് ഹൈക്കോടതിയിലെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെ അഭിഭാഷകര്‍ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് കോടതി വളപ്പില്‍ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഇതോടെ മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ വിലക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. തിരുവന്തപുരത്തും വിഷയത്തില്‍ വാക്കേറ്റമുണ്ടായി. വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. സംഘര്‍ഷത്തിനൊടുവില്‍ വിഎസ് ശിവകുമാര്‍ മധ്യസ്ഥതയ്ക്ക് ശ്രമിച്ചിരുന്നു. ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരുടെ പക്ഷത്ത് നിന്നെന്നാണ് ആരോപണം.

വിഷയത്തില്‍ സിപിഎം നേതാവ് വി ശിവന്‍കുട്ടിയുള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിരുന്നു. ശിവകുമാര്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്നില്ലെന്ന് അന്ന് തന്നെ ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് ഇടത്പക്ഷ അനുഭാവികളായ 65 അഭിഭാഷകര്‍ ശിവകുമാരിനെ പുറത്താക്കണമെന്ന് ചൂണ്ടിക്കാട്ടി പരാതി ഒപ്പിട്ട് നല്‍കി.

കഴിഞ്ഞ ദിവസം ശിവകുമാറിനെതിരെയുള്ള പരാതി ബാര്‍ അസോസിയേഷന്‍ പരിഗണിച്ചു. യോഗത്തില്‍ ഒരംഗം മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശിവകുമാറിനെ പുറത്താക്കണമെന്ന ആവശ്യം അസോസിയേഷന്‍ അംഗീകരിക്കുകയായിരുന്നു.

Read More:വിഎസിനെ പൂട്ടാന്‍ പിണറായി? മകന്‍ അരുണ്‍കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു!!!ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു!!!

English summary
Former minister VS Sivakumar is expelled from bar association for supporting media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X