വി ശശി ഡെപ്യൂട്ടി സ്പീക്കര്‍... ഒ രാജഗോപാല്‍ വോട്ട് ചെയ്യാനെത്തിയില്ല !!!
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി വി ശശി എംഎല്‍എയെ തിരഞ്ഞെടുത്തു. യുഡിഎഫിന്റെ ഐസി ബാലകൃഷ്ണനെയാണ് വി ശശി പരാജയപ്പെടുത്തിയത്. ചോദ്യോത്തരവേളയ്ക്കു ശേഷം നടന്ന വോട്ടെടുപ്പില്‍ ശശിയക്ക് 90 വോട്ടും ഐസി ബാലകൃഷ്ണന് 45 വോട്ടുമാണ് ലഭിച്ചത്. ചിറയിന്‍ കീഴില്‍ നിന്നുള്ള സിപിഐ എംഎല്‍എയാണ് വി ശശി.
ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പെടെ സഭയില്‍ എല്‍ഡിഎഫിന് 92ഉം യുഡിഎഫിന് 47ഉം പ്രതിനിധികളുണ്ട്. ബിജെപിക്ക് ഒന്നും. സ്വതന്ത്ര എംഎല്‍എ പി.സി.ജോര്‍ജാണ് മറ്റൊരംഗം. സ്പീക്കര്‍ പ ശ്രീരാമകൃഷണന് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. സിപിഎമ്മിന്റെ ഒരു വോട്ട് അസാധുവായി.

എന്നാല്‍ 47 അംഗങ്ങളുള്ള യുഡിഎഫിന് ലഭിച്ചത് 45 വോട്ടാണ്. അനൂപ് ജേക്കബ്, സി മമ്മൂട്ടി എന്നിവര്‍ യുഡിഎഫില്‍ നിന്ന് വോട്ട് ചെയ്തില്ല. ഇവര്‍ വിദേശത്തായതിനാല്‍ വോട്ട് ചെയ്യാനെത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. നിയമസഭയിലെ സ്വതന്ത്ര അംഗമായ പിസി ജോര്‍ജ്ജ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് പിന്നീട് വെളിപ്പെടുത്താമെന്ന് ജോര്‍ജ്ജ് പറഞ്ഞു.
അതേസമയം സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്ത ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. രാജഗോപാല്‍ നിയമസഭയിലെത്തിയതുമില്ല. കുടുംബപരമായ കാരണങ്ങളാണ് ഇന്ന് സഭയിലെത്താനാകില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ടു ചെയ്തത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ശ്രീരാമകൃഷ്ണനെന്ന പേരുള്ളത് കൊണ്ടാണ് വോട്ട ചെയ്തതെന്ന രാജഗോപാലിന്റെ പ്രസ്താവനയും ചര്‍ച്ചയായി.
പാര്‍ട്ടിയോട് ആലോചിക്കാതെ സിപിഎം എംഎല്‍എയ്ക്ക് വോട്ട് ചെയ്തതിനെതിരെ ബിജെപിയിലും പ്രതിഷേധമുയര്‍ന്നു. നേതൃയോഗത്തില്‍ രാജഗോപാലിന് രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. സിപിഎം ബിജെപി സംഘര്‍ഷം രൂക്ഷമായ സമയത്ത് നിയമസഭയില്‍ എല്‍ഡിഎഫിനെ പിന്തുണച്ചത് അണികളിലും അമര്‍ഷമുണ്ടാക്കി. വിവാദങ്ങളുണ്ടാകേണ്ടെന്ന് കരുതിയാണ് ഒ രാജഗോപാല്‍ ഡെപ്പ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.
-
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം











Click it and Unblock the Notifications