കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി ശശി ഡെപ്യൂട്ടി സ്പീക്കര്‍... ഒ രാജഗോപാല്‍ വോട്ട് ചെയ്യാനെത്തിയില്ല !!!

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി വി ശശി എംഎല്‍എയെ തിരഞ്ഞെടുത്തു. യുഡിഎഫിന്റെ ഐസി ബാലകൃഷ്ണനെയാണ് വി ശശി പരാജയപ്പെടുത്തിയത്. ചോദ്യോത്തരവേളയ്ക്കു ശേഷം നടന്ന വോട്ടെടുപ്പില്‍ ശശിയക്ക് 90 വോട്ടും ഐസി ബാലകൃഷ്ണന് 45 വോട്ടുമാണ് ലഭിച്ചത്. ചിറയിന്‍ കീഴില്‍ നിന്നുള്ള സിപിഐ എംഎല്‍എയാണ് വി ശശി.

ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പെടെ സഭയില്‍ എല്‍ഡിഎഫിന് 92ഉം യുഡിഎഫിന് 47ഉം പ്രതിനിധികളുണ്ട്. ബിജെപിക്ക് ഒന്നും. സ്വതന്ത്ര എംഎല്‍എ പി.സി.ജോര്‍ജാണ് മറ്റൊരംഗം. സ്പീക്കര്‍ പ ശ്രീരാമകൃഷണന്‍ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. സിപിഎമ്മിന്റെ ഒരു വോട്ട് അസാധുവായി.

V Sasi

എന്നാല്‍ 47 അംഗങ്ങളുള്ള യുഡിഎഫിന് ലഭിച്ചത് 45 വോട്ടാണ്. അനൂപ് ജേക്കബ്, സി മമ്മൂട്ടി എന്നിവര്‍ യുഡിഎഫില്‍ നിന്ന് വോട്ട് ചെയ്തില്ല. ഇവര്‍ വിദേശത്തായതിനാല്‍ വോട്ട് ചെയ്യാനെത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. നിയമസഭയിലെ സ്വതന്ത്ര അംഗമായ പിസി ജോര്‍ജ്ജ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് പിന്നീട് വെളിപ്പെടുത്താമെന്ന് ജോര്‍ജ്ജ് പറഞ്ഞു.

അതേസമയം സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്ത ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. രാജഗോപാല്‍ നിയമസഭയിലെത്തിയതുമില്ല. കുടുംബപരമായ കാരണങ്ങളാണ് ഇന്ന് സഭയിലെത്താനാകില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ടു ചെയ്തത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ശ്രീരാമകൃഷ്ണനെന്ന പേരുള്ളത് കൊണ്ടാണ് വോട്ട ചെയ്തതെന്ന രാജഗോപാലിന്റെ പ്രസ്താവനയും ചര്‍ച്ചയായി.

പാര്‍ട്ടിയോട് ആലോചിക്കാതെ സിപിഎം എംഎല്‍എയ്ക്ക് വോട്ട് ചെയ്തതിനെതിരെ ബിജെപിയിലും പ്രതിഷേധമുയര്‍ന്നു. നേതൃയോഗത്തില്‍ രാജഗോപാലിന് രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. സിപിഎം ബിജെപി സംഘര്‍ഷം രൂക്ഷമായ സമയത്ത് നിയമസഭയില്‍ എല്‍ഡിഎഫിനെ പിന്തുണച്ചത് അണികളിലും അമര്‍ഷമുണ്ടാക്കി. വിവാദങ്ങളുണ്ടാകേണ്ടെന്ന് കരുതിയാണ് ഒ രാജഗോപാല്‍ ഡെപ്പ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.

English summary
CPI MLA V Sasi has been elected as the Deputy Speaker of the 14th Kerala Legislative Assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X