കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി ശിവദാസനും ജോണ്‍ ബ്രിട്ടാസും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം നേതാവ് വി ശിവദാസനും മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന്റെ സാന്നിധ്യത്തില്‍ കൊവിഡ്-19 പ്രാട്ടോകോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. വി ശിവദാസന്‍ മലയാളത്തിലും ബ്രിട്ടാസ് ഇംഗ്ലീഷിലുമായിരുന്ന സത്യപ്രതിജ്ഞ ചെയ്തത്. ഇരുവരും നേരത്തെ നിയമസഭയില്‍ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നാല്‍പ്പാടി വാസു മുതല്‍ ചെത്തുകാരന്‍റെ മകന്‍ വരെ: എന്നും വിവാദങ്ങളുടെ തോഴനായ കെ സുധാകരന്‍നാല്‍പ്പാടി വാസു മുതല്‍ ചെത്തുകാരന്‍റെ മകന്‍ വരെ: എന്നും വിവാദങ്ങളുടെ തോഴനായ കെ സുധാകരന്‍

'സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയാണ് കരുത്ത്. രാജ്യത്ത് ഫെഡറലിസം ആക്രമിക്കപ്പെടുന്നുണ്ട്. ബഹുസ്വര സമൂഹമെന്ന ആശയത്തിനു നേരെ അസഹിഷ്ണുത ഉയരുന്നുണ്ട്. മലയാളത്തിലാണ് ദൃഢപ്രതിജ്ഞ ചെയ്തത്. അതൊരു രാഷ്ട്രീയ തീരുമാനം ആയിരുന്നു. ആശംസകൾ അറിയിച്ച ഏവർക്കും നന്ദി. നിങ്ങളർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കും'-സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വി ശിവദാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

jhon britta

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

കൊവിഡ് വാക്സീനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ നയത്തിൽ മാറ്റം വരുത്തിയത് സുപ്രീം കോടതി വിധി മുന്നില്‍ കണ്ടാണെന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്‍റെ ആദ്യ പ്രതികരണം. ഈ മഹാമാരി കാലത്തും കേന്ദ്ര സർക്കാരിന്റെ താത്പര്യം പാർലമെന്റ് മന്ദിരനിർമ്മാണത്തിനാണ്. എം പിയായാലും മാധ്യമ പ്രവർത്തകനായി തുടരുമെന്നും മാധ്യമ പ്രവർത്തനത്തെയും രാഷ്ട്രീയത്തെയും വേർതിരിക്കേണ്ടതില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

കെ സുധാകരന്‍, വിഡി സതീശന്‍... ഹൈക്കമാന്റിനെ കുഴക്കുന്നത് മറ്റൊന്ന്; പാളിയാല്‍ കോണ്‍ഗ്രസ് തകരുംകെ സുധാകരന്‍, വിഡി സതീശന്‍... ഹൈക്കമാന്റിനെ കുഴക്കുന്നത് മറ്റൊന്ന്; പാളിയാല്‍ കോണ്‍ഗ്രസ് തകരും

ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
ജോണ്‍ ബ്രിട്ടാസിനെ ട്രോളി അഡ്വ. ജയശങ്കര്‍

English summary
V Sivadasan and John Brittas were sworn in as members of the Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X