Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനിയാഴ്ച പ്രവൃത്തിദിനം: സർക്കാർ എടുത്ത തീരുമാനം നടപ്പാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ശനിയാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാതെ പൊതു വിദ്യാഭ്യാസ വകുപ്പ്. സർക്കാർ നിലപാട് വ്യക്തമാണെന്നും ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയാൽ ഒരു പാഠ്യേതര പ്രവർത്തനങ്ങളേയും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ആണ് 220 അധ്യയന ദിനങ്ങളാക്കുന്നതെന്നും സർക്കാർ എടുത്ത തീരുമാനം നടപ്പിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഏത് അധ്യാപക സംഘടനയ്ക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും പലരും അഭിപ്രായം പറഞ്ഞെന്നും മന്ത്രി പറഞ്ഞു. ആദ്യ ശനിയാഴ്ച പ്രവൃത്തി ദിനം ആയിരുന്നു. എല്ലാസ്ഥലത്തും എല്ലാവരും സഹകരിച്ചു. അധ്യാപക സംഘടനയിൽ എല്ലാവർക്കും എതിർപ്പ് ഉണ്ടെന്ന് കരുതുന്നില്ല. എതിർപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

SIVAN KUTTY22

കഴിഞ്ഞ വർഷം 204 ദിവസമായിരുന്നു പ്രവൃത്തി ദിനം ഉണ്ടായിരുന്നതെന്നും അതിൽ 164 ദിവസമാണ് കുട്ടികൾക്ക് പഠിക്കാനായി കിട്ടിയതെന്നും അത് 220 ആക്കണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അധ്യയനവർഷം ഏപ്രിൽ അഞ്ചുവരെ നീട്ടുകയും പ്രവൃത്തിദിനങ്ങൾ കൂട്ടുകയും ചെയ്ത സർക്കാർതീരുമാനത്തിനെതിരെ സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയും രംഗത്തുവന്നിരുന്നു.

ഏകപക്ഷീയമായി തീരുമാനം അംഗീകരിക്കാൻ ആകില്ലെന്ന് കെഎസ്ടിഎ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ശനിയാഴ്ച അവധി അധ്യാപകന് അടുത്ത ഒരാഴ്ചത്തേക്ക് പാഠഭാഗങ്ങൾ ആസൂത്രണം ചെയ്യാനും കുട്ടികൾക്ക് ഒരാഴ്ച പഠിച്ച പാഠങ്ങൾ പഠിക്കാനും ആണ്. മതിയായ സമയം കാര്യക്ഷമമായ അധ്യയനം എന്ന ലക്ഷ്യത്തിലേക്കാണ് അധ്യാപക സമൂ​ഹത്തെ നയിക്കേണ്ടതെന്നുമാണ് കെഎസ്ടിഎയുടെ അഭിപ്രായം. വിദ്യാഭ്യാസ കലണ്ടർ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് ഭേദഗതി വരുത്തണമെന്നും ഇവർ പറയുന്നു.

ഇപ്പോൾ തന്നെ പ്രൈമറിയിൽ 800 മണിക്കൂറും സെക്കൻററിയിൽ 1000 മണിക്കൂറും ഹയർസെക്കൻററിയിൽ 1200 ഉം മണിക്കൂറും ആണ് അധ്യയന സമയമായി വരേണ്ടത്. ഇതിൽ പ്രൈമറി വിഭാഗത്തിൽ മാത്രം പ്രതിദിനം അഞ്ച് മണിക്കൂർ എന്ന നിലയിൽ 200 പ്രവർത്തി ദിനങ്ങൾ നിലവിൽ ഉണ്ട് . അതിനാൽ ശനിയാഴ്ച പ്രവർത്തി ദിവസമാക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ടിഎ നേതാക്കൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

'നിങ്ങളെന്തിനാണ് വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കുന്നത്'; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മന്ത്രി:

അധ്യാപക സംഘടനയുടെ എതിര്‍പ്പിനെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മന്ത്രി ക്ഷുഭിതനായി. ഒരു ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് നിങ്ങള്‍ പത്രക്കാര്‍ക്ക് തോന്നുന്നത് എന്താണ് എന്നാണ് മന്ത്രി ചോദിച്ചത്. എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കാനാണോ എന്ന ചോദ്യത്തിന് അതെല്ലാം വിശദമായി വന്നിട്ടുള്ള കാര്യമല്ലേ. പിന്നെ വീണ്ടും വീണ്ടും അക്കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്... നിങ്ങള്‍ പത്രം വായിക്കുന്നതല്ലേ, അതൊക്കെ വിശദമായി വന്നതല്ലേ എന്നും മന്ത്രി ചോദിച്ചു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+