കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇനിയെത്ര ചരിത്രം വഴിമാറാന്‍ ഇരിക്കുന്നു പ്രിയ കുഞ്ഞാക്കൂ'; ഹൃദയംതൊട്ട് അഭിനന്ദിച്ച് മന്ത്രി

Google Oneindia Malayalam News

കോഴിക്കോട്: പത്താം ക്ലാസിലെ സ്വന്തം വിജയം ആഘോഷിക്കാൻ ഫ്ളക്സ വെച്ച കുഞ്ഞാക്കുവിനെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജീവിത പരീക്ഷയിലും മികച്ച വിജയം കുഞ്ഞാക്കുവിനെ തേടിയെത്തട്ടെ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അങ്ങാടിക്കല്‍ തെക്ക് മണ്ണമ്പുഴ പടിഞ്ഞാറ്റേതില്‍ അരിയംകുളത്ത് ഓമനക്കുട്ടന്റേയും ദീപയുടെയും മകന്‍ കുഞ്ഞാക്കു എന്ന ജിഷ്ണു ആണ് സ്വന്തം വിജയം ആഘോഷിക്കാന്‍ ഫ്‌ളക്‌സ സ്ഥാപിച്ചത്. കുഞ്ഞാക്കുവിന്റെ ഫ്‌ളെകസ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.പഠനവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ സംവിധാനം എല്ലാ പിന്തുണയും നല്‍കുമെന്നും ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന് കുഞ്ഞാക്കു തന്നെ ഫ്‌ലെക്‌സില്‍ പറയുന്നുണ്ട്. അങ്ങിനെയാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് മണ്ണമ്പുഴ പടിഞ്ഞാറ്റേതില്‍ അരിയംകുളത്ത് ഓമനക്കുട്ടന്റേയും ദീപയുടെയും മകന്‍ കുഞ്ഞാക്കു എന്ന ജിഷ്ണുവിനെ കുറിച്ചുള്ള വാര്‍ത്ത കണ്ടു. സ്വന്തം വിജയം ആഘോഷിക്കാന്‍ എസ്എസ്എല്‍സി പരീക്ഷാഫലം വന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കൊടുമണ്‍ അങ്ങാടിക്കല്‍ റോഡില്‍ അങ്ങാടിക്കല്‍ തെക്ക് മണക്കാട്ട് ദേവീ ക്ഷേത്രത്തിനു സമീപം റോഡരികില്‍ ഒരു ഫ്‌ലെക്‌സ് സ്ഥാപിച്ചാണ് കുഞ്ഞാക്കു സ്വന്തം വിജയം ആഘോഷിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ കുസൃതിയുടെ മേമ്പൊടി ഇഷ്ടപ്പെട്ടു, അത് കൊണ്ടാണ് ഈ പോസ്റ്റ്.പഠനവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ സംവിധാനം എല്ലാ പിന്തുണയും നല്‍കും. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന് കുഞ്ഞാക്കു തന്നെ ഫ്‌ലെക്‌സില്‍ പറയുന്നുണ്ട്. അങ്ങിനെയാകട്ടെ എന്ന് ആശംസിക്കുന്നു. ജീവിത പരീക്ഷയിലും മികച്ച വിജയം കുഞ്ഞാക്കുവിനെ തേടിയെത്തട്ടെ...

SIVANKUTTY

ജിഷ്ണു ഇരട്ട സഹോദരിയായ വിഷ്ണുപ്രിയക്കൊപ്പമാണ് എസ്എസ്എല്‍സി. വിജയിച്ചത്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചതിലാണ് ഇരുവരും പഠിച്ചത്. വീട്ടില്‍ വൈദ്യുതി എത്തിയിട്ട് ഒരാഴ്ചമാത്രം ആയതേ ഉള്ളൂ. അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. വീട്ടില്‍ പഠനാന്തരീക്ഷം ഇല്ലാത്തതിനാല്‍ പത്തനാപുരം കുറുമ്പകരയിലെ അമ്മയുടെ വീട്ടില്‍ നിന്നാണ് ഇരുവരും പഠിച്ചത്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ കുറുമ്പകര സി.എം.എച്ച്. എസിലായിരുന്നു പഠനം.

'സിസ്റ്റര്‍ സെഫി കന്യകയാണെങ്കില്‍ പിന്നെ അഭയ കേസില്ല...' ഫോറന്‍സിക് വിദഗ്ധന്‍ പറയുന്നു'സിസ്റ്റര്‍ സെഫി കന്യകയാണെങ്കില്‍ പിന്നെ അഭയ കേസില്ല...' ഫോറന്‍സിക് വിദഗ്ധന്‍ പറയുന്നു

പത്താംക്ലാസില്‍ വീട്ടില്‍നിന്നും 14 കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളിലേക്ക് ബസ്സില്‍ യാത്ര ചെയ്താണ് ഇരുവരും പഠിച്ചത്. താന്‍ ഒരിക്കലും എസ്എസ്എല്‍സി വിജയിക്കില്ലെന്ന് കൂട്ടുകാരും നാട്ടുകാരും കളിയാക്കിയിരുന്നു എന്നും ഇത് തന്റെ മനസ്സിനെ മുറിവേല്‍പ്പിച്ചു എന്നും ജിഷ്ണു പറഞ്ഞു. അതാണ് ഫ്‌ളക്‌സ് വെക്കുവാന്‍ തോന്നിപ്പിച്ചതെന്നും ജിഷ്ണു പറഞ്ഞു.

'ഇതുപോലൊരു സുന്ദരിയുണ്ടോ?'; അമൃത സുരേഷിന്റെ പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

കുറച്ച് പണം മാത്രമേ ജിഷ്ണുവിന്റെ കൈയിലുണ്ടായിരുന്നുള്ളു. ഫ്ലെക്സ് സ്ഥാപിക്കാന്‍ ആഗ്രഹം തൊട്ടടുത്തുള്ള നവജ്യോതി കായിക കലാസമിതിയിലെ കൂട്ടുകാരോട് പറഞ്ഞു. ഇവരും സഹായിച്ചു. സഹോദരിക്കൊപ്പം പ്ലസ് വണ്‍ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് ജിഷ്ണു.

English summary
v sivankutty about kunjakku jishnu's viral flex story and he congratulates kujnakku
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X