ഒരു കോടി രൂപ ആവശ്യപ്പെട്ട് കെ ബാബുവിനെതിരെ ശിവന്‍കുട്ടി വക്കീല്‍ നോട്ടീസ് അയച്ചു
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണമുന്നയിച്ച കെ ബാബുവിനെതിരെ ശിവന്‍കുട്ടി എംഎല്‍എ ഒരു കോടി രൂപയുടെ വക്കീല്‍ നോട്ടീസ് അയച്ചു. ബാര്‍ കോഴക്കേസില്‍ ശിവന്‍കുട്ടിയുടെ വീട്ടില്‍ ഗൂഡാലോചന നടന്നതായി ബാബു പറഞ്ഞിരുന്നു. അതിനെതിരെയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ബാബു രാജി പ്രഖ്യാപിച്ച് വാര്‍ത്താ സമ്മേളനം നടത്തി. ഇതിലാണ് തന്നെ പുറത്താക്കാനായി ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ബാറുടമകളുമായി ഗൂഢാലോചന നടന്നു എന്ന് ബാബു ആരോപിച്ചത്.

എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് കോടിയേരിയും ശിവന്‍കുട്ടിയും അന്നു തന്നെ പറയുകയുണ്ടായി. അതിന് പിന്നാലെയാണ് ഇപ്പോള്‍ മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്.












Click it and Unblock the Notifications