തൊഴിലാളികൾക്ക് വേണ്ടി കോൺഗ്രസ് എന്ത് ചെയ്തു? ഫോട്ടോ ഗിമ്മിക്കുകളല്ല, വേണുഗോപാലിനെതിരെ ശിവൻകുട്ടി
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറയുന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെ വിമർശിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഫോട്ടോ ഗിമ്മിക്കുകൾ കൊണ്ടല്ല മറിച്ച് ക്രിയാത്മകമായ ഇടപെടലുകൾ കൊണ്ടാണ് തൊഴിലാളി ക്ഷേമം ഉറപ്പാക്കേണ്ടതെന്ന് വി ശിവൻകുട്ടി ചൂണ്ടിക്കാട്ടുന്നു.
കെസി വേണുഗോപാൽ തിരുവനന്തപുരത്ത് ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മാത്രമല്ല വിലക്കയറ്റത്തെക്കുറിച്ച് വീട്ടമ്മമാരുടെ പരാതികൾ കേൾക്കുന്ന കെസി വേണുഗോപാലിന്റെ വീഡിയോയും വൈറലായിരുന്നു. തിരഞ്ഞെടുപ്പ് കാലത്തെ ഗിമ്മിക്കുകൾ മാത്രമാണ് ഇതെന്നാണ് കെസി വേണുഗോപാലിന് എതിരെ ഉയരുന്ന വിമർശനം.
വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ബഹുമാനപ്പെട്ട കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ഒരു ഗിഗ് തൊഴിലാളിയുടെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുന്ന ചിത്രം മാധ്യമങ്ങളിൽ കാണാനിടയായി. തിരഞ്ഞെടുപ്പ് കാലത്തെ ഇത്തരം ക്യാമറ കാഴ്ചകൾക്ക് അപ്പുറം, ഈ വിഭാഗം തൊഴിലാളികൾക്കായി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തെങ്കിലും കൃത്യമായ നയരൂപീകരണം നടത്തിയിട്ടുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കണം.
കേവലം പ്രകടനപരതയ്ക്കപ്പുറം, ഗിഗ് തൊഴിലാളികളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കാൻ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾ കാണാതെ പോകരുത്.

കേരളം നൽകുന്ന സുരക്ഷാ കവചം:- ക്ഷേമ പദ്ധതിയും ഗിഗ് ഹബ്ബുകളും: ഓൺലൈൻ ഡെലിവറി തൊഴിലാളികൾക്കായി 20 കോടി രൂപയുടെ ക്ഷേമ പദ്ധതിയും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 'ഗിഗ് ഹബ്ബുകളും' ബജറ്റിൽ വകയിരുത്തി കഴിഞ്ഞു.
മിനിമം വേതനം: തൊഴിലാളികൾക്ക് മാന്യമായ വരുമാനം ഉറപ്പാക്കുന്നതിനായി അവരെ മിനിമം വേജ് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ തന്നെ അപൂർവ്വം സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
പ്രത്യേക നിയമനിർമ്മാണം: ഗിഗ് തൊഴിലാളികളുടെ സമഗ്രമായ ക്ഷേമവും തൊഴിൽ സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക നിയമനിർമ്മാണം സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
തൊഴിലാളികളുടെ വിയർപ്പിന് വിലകൽപ്പിക്കുന്നത് അവർക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നത് കൊണ്ടല്ല, മറിച്ച് അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമപരമായ പിൻബലം നൽകുന്നത് കൊണ്ടാണ്. ഗിഗ് തൊഴിലാളികൾക്കായി കോൺഗ്രസ് ഇതുവരെ എന്ത് ചെയ്തു എന്ന് വ്യക്തമാക്കാൻ നേതാക്കൾക്ക് ബാധ്യതയുണ്ട്. പബ്ലിസിറ്റി സ്റ്റണ്ടുകളിലൂടെയുള്ള വോട്ടുപിടുത്തമല്ല, ക്രിയാത്മകമായ തൊഴിലാളി രാഷ്ട്രീയമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്''.
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?












Click it and Unblock the Notifications