Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിദ്യാഭ്യാസമേഖലയിൽ ഒമ്പതിനായിരം കോടിയുടെ അടിസ്ഥാന സൗകര്യ വികസനം, ഇതാണോ സതീശൻ പറയുന്ന 'ഗതികേട്'?

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിള്ളേര്‍ക്കുണ്ടായല്ലോ എന്ന് വിഡി സതീശന്‍ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി വി ശിവന്‍കുട്ടി രംഗത്ത് വന്നിരിക്കുകയാണ്.

പൊതുവിദ്യാഭ്യാസ മേഖലയിൽ ഇടതുഭരണകാലത്ത് ഒമ്പതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് നടപ്പിലാക്കിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവർക്ക് മികവ് കൊണ്ട് കുഞ്ഞുങ്ങൾ മറുപടി നൽകുമെന്നും വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

''ഇതൊക്കെയാണോ സതീശൻ പറയുന്ന 'ഗതികേട്'? കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഒമ്പതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ നാം നടപ്പിലാക്കിയത്. വ്യക്തിപരമായ അധിക്ഷേപങ്ങൾ കൊണ്ടോ പരിഹാസങ്ങൾ കൊണ്ടോ ഈ നാട് കൈവരിച്ച ഈ മഹാനേട്ടങ്ങളെ തമസ്കരിക്കാൻ ആർക്കും കഴിയില്ല.

satheesan

ഞാനീ കസേരയിലിരിക്കുമ്പോൾ നമ്മുടെ കുട്ടികൾ സ്കൂളിൽ പോകുന്നത് 'ഗതികേട്' കൊണ്ടാണെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കണ്ണുതുറന്നു കാണണം, മാറിയ കേരളത്തിലെ വിദ്യാലയങ്ങളെ.വ്യക്തിഹത്യ നടത്തുന്നവർക്ക് കണക്കുകൾ കൊണ്ട് മറുപടി നൽകാം.

അടിസ്ഥാന സൗകര്യങ്ങളിലെ വിപ്ലവം:-
* കിഫ്ബി വിപ്ലവം: കിഫ്ബി വഴി 588 സ്കൂളുകളുടെ നിർമ്മാണം പൂർത്തിയാക്കി. 400 ലധികം വിദ്യാലയങ്ങളുടെ പണി പുരോഗമിക്കുന്നു.
* സ്മാർട്ട് ക്ലാസ്റൂമുകൾ: സർക്കാർ-എയ്ഡഡ് മേഖലകളിലെ 45,000 ക്ലാസ് മുറികൾ ഇന്ന് ഹൈടെക് ആണ്.
* വർണ്ണക്കൂടാരം: 1516 പ്രീ-പ്രൈമറി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി പിഞ്ചുകുഞ്ഞുങ്ങൾക്ക് ലോകോത്തര പഠനസാഹചര്യം ഒരുക്കി.
* റോബോട്ടിക് ലാബുകൾ: 2000 ഹൈസ്കൂളുകളിലായി 7000 റോബോട്ടിക് ലാബുകൾ സജ്ജമാക്കി നമ്മുടെ കുട്ടികളെ ഭാവി സാങ്കേതികവിദ്യയിലേക്ക് കൈപിടിച്ചുയർത്തി.

ഇതൊക്കെയാണോ സതീശൻ പറയുന്ന 'ഗതികേട്'? കുട്ടികളെ ഓർത്ത് സങ്കടപ്പെടുന്ന പ്രതിപക്ഷ നേതാവ് ഈ നേട്ടങ്ങൾ കൂടി അറിയണം:
അക്കാദമിക് മികവും കരുതലും

* സബ്ജക്ട് മിനിമം: 1 മുതൽ 10 വരെ ക്ലാസുകളിൽ അക്കാദമിക നിലവാരം ഉറപ്പാക്കാൻ സബ്ജക്ട് മിനിമം നടപ്പിലാക്കി.
* പാഠപുസ്തക പരിഷ്കരണം: കാലാനുസൃതമായ മാറ്റങ്ങളോടെ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. ഭരണഘടനയുടെ ആമുഖം എല്ലാ പാഠപുസ്തകങ്ങളിലും ഉൾപ്പെടുത്തി ജനാധിപത്യ മൂല്യങ്ങൾ ഉറപ്പിച്ചു.
* സൗജന്യ എൻട്രൻസ് പരിശീലനം: പണമില്ലാത്തതിന്റെ പേരിൽ ആർക്കും ഡോക്ടറോ എഞ്ചിനീയറോ ആകാനുള്ള സ്വപ്നം ഉപേക്ഷിക്കേണ്ടി വരരുത് എന്ന വാശിയോടെ 'വിക്ടേഴ്സ്' വഴി സൗജന്യ പരിശീലനം നൽകുന്നു.
* നിയമനങ്ങൾ: 2021-ന് ശേഷം മാത്രം സർക്കാർ-എയ്ഡഡ് മേഖലകളിലായി 30,564 അധ്യാപക നിയമനങ്ങൾ നടത്തി.
* കേന്ദ്രസർക്കാരിന്റെ മികവിന്റെ സൂചികകളിൽ കേരളം പ്രഥമ ശ്രേണിയിൽ.

ഇതൊക്കെയാണോ സതീശൻ പറയുന്ന 'ഗതികേട്'?

ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിന്റെ മാതൃക:- ഭിന്നശേഷി കുട്ടികളെയും തദ്ദേശീയ ജനവിഭാഗങ്ങളെയും ചേർത്തു നിർത്തുന്നതിൽ നാം കാണിച്ച മാതൃക ലോകം ശ്രദ്ധിച്ചതാണ്.
"ഇൻക്ലൂസീവ് സ്പോർട്സ് മാന്വലിലൂടെ ഭിന്നശേഷി കുട്ടികളെ കായികമേളയുടെ പ്രധാന വേദിയിൽ എത്തിച്ചത് ചരിത്രമാണ്. തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാ മത്സരങ്ങൾ കലോത്സവത്തിൽ ഉൾപ്പെടുത്തി. 'കിനാവ്' പോലുള്ള പദ്ധതികൾ നടപ്പിലാക്കി.

ഇതൊക്കെയാണോ സതീശൻ പറയുന്ന 'ഗതികേട്'?

വ്യാജവാർത്തകൾ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുന്ന 'സത്യമേവ ജയതേ' പദ്ധതി നടപ്പിലാക്കിയ നാട്ടിൽ, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് വ്യാജാരോപണങ്ങൾ ഉന്നയിക്കുന്നത് പരിതാപകരമാണ്. സ്കൂൾ ബാഗിന്റെ ഭാരം കുറച്ചും, സർട്ടിഫിക്കറ്റ് വിതരണം ഉടനെയാക്കിയും ഈ സർക്കാർ കുട്ടികൾക്കൊപ്പമാണ് നിന്നത്.

ഇതൊക്കെയാണോ സതീശൻ പറയുന്ന 'ഗതികേട്'? എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് അന്താരാഷ്ട്ര നിലവാരമുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുഞ്ഞുങ്ങളെ കാണണം. അവർക്ക് വേണ്ടി ഈ വികസന കുതിപ്പ് തുടരുക തന്നെ ചെയ്യും. അധിക്ഷേപിക്കുന്നവർക്ക് മികവ് കൊണ്ട് കുഞ്ഞുങ്ങൾ മറുപടി നൽകും''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+