വിദ്യാർത്ഥികൾക്കുളള ഇൻഷുറൻസ് പദ്ധതിക്ക് പേര് നിർദേശിക്കാമോ? സമ്മാനമുണ്ടെന്ന് വി ശിവൻകുട്ടി
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് വിദ്യാർത്ഥികൾക്കുളള അപകട/ലൈഫ് ഇൻഷുറൻസ്. സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഇൻഷൂറൻസ് ഏർപ്പെടുത്തുന്നത്. ഇതിനായി 15 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.
ഈ പദ്ധതി നടപ്പിലാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പൂർണമായും സജ്ജമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. പദ്ധതി നടപ്പിലാക്കാനുളള നടപടികൾ തങ്ങൾ ആരംഭിച്ചതായി മന്ത്രി അറിയിക്കുന്നു.
ഇൻഷൂറൻസ് പദ്ധതിക്ക് വേണ്ടിയുളള രജിസ്ട്രേഷൻ നടപടികൾ ഉടൻ തന്നെ സ്കൂൾ തലത്തിൽ ആരംഭിക്കുമെന്ന് വി ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഈ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഒരു പേര് നിർദേശിക്കാനും മന്ത്രി ആവശ്യപ്പെടുന്നു. ഏറ്റവും മികച്ച പേര് നിർദേശിക്കുന്ന വ്യക്തിക്ക് സമ്മാനം നൽകുമെന്നും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പേര് നിർദേശിക്കാമെന്നും മന്ത്രി അറിയിച്ചു.

'' നമ്മുടെ കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണന. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിടുകയാണ്. ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം, ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അപകട/ലൈഫ് ഇൻഷുറൻസ് പദ്ധതി അതിവേഗം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കരുതലാവാനൊരുങ്ങുന്ന ഈ പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾ ഉടൻ തന്നെ സ്കൂൾ തലത്തിൽ ആരംഭിക്കുന്നതാണ്.
പദ്ധതിക്ക് പേര് നിർദേശിക്കാം
ജനകീയമായ ഈ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടെത്താൻ നിങ്ങളെയും ഞങ്ങൾ ക്ഷണിക്കുന്നു.
- നിങ്ങൾ ചെയ്യേണ്ടത്: ഈ ഇൻഷുറൻസ് പദ്ധതിക്ക് അനുയോജ്യമായ അർത്ഥവത്തായ ഒരു പേര് നിർദേശിക്കുക.
- സമ്മാനം: ഏറ്റവും മികച്ച പേര് നിർദേശിക്കുന്ന വ്യക്തിയെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനമാണ്.
- ആർക്കൊക്കെ പങ്കെടുക്കാം: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാം.
വിശദാംശങ്ങൾ ഉടൻ
പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ, പേര് നിർദേശിക്കേണ്ട രീതി, രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ എന്നിവ അടങ്ങിയ വിശദമായ സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കുന്നതാണ്. നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാം..''
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications