Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ ചികിത്സയെ വരെ അവഹേളിച്ചു; കെ സുധാകരന്‍ മനുഷ്യഹൃദയമുള്ളയാളല്ലെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. മുഖ്യമന്ത്രിയുടെ ചികിത്സയെ വരെ അവഹേളിച്ച കെ സുധാകരന്‍ മനുഷ്യഹൃദയമുള്ളയാളല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

എല്ലാത്തിനും കാരണഭൂതനായ അങ്ങ്, എകെ ബാലന്‍ ഇന്ന് ദേശാഭിമാനിയില്‍ പറഞ്ഞതുപോലെ, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട് എന്നായിരുന്നു കെ സുധാകരന്‍ കത്തിലൂടെ ചികിത്സയെ കുറിച്ച് പറഞ്ഞത്. ഇതിനെതിരെയാണ് മന്ത്രി വി ശിവന്‍കുട്ടി ഇപ്പോള്‍ രംഗത്തെത്തിയത്. കത്ത് വിവാദമായതിന് പിന്നാലെ കെ സുധാകരന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

1

മുഖ്യമന്ത്രിക്കും സി പി ഐ എം സംസ്ഥാന സെക്രട്ടറിക്കുമെതിരായ കത്ത് കെ സുധാകരന്‍ സമൂഹമാധ്യമത്തില്‍ നിന്ന് പിന്‍വലിച്ചത് സ്വമനസാലെയല്ല എന്നത് വ്യക്തമാണ്. എതിര്‍പ്പ് ശക്തമായതോടെയാണ് സുധാകരന്‍ കത്ത് പിന്‍വലിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍ക്കെങ്കിലും അസുഖം വരുമ്പോഴോ ചികിത്സയ്ക്ക് പോകുമ്പോഴോ വിളിച്ച് കൂടെയുണ്ട് എന്ന് പറയുന്നവരാണ് മലയാളികള്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഇല്ല.

2

മകന് അപകടം പറ്റിയതറിഞ്ഞ് കരഞ്ഞുകൊണ്ട് ട്രെയിനില്‍ തലസ്ഥാനത്തേക്ക് യാത്രചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ വിവരമറിഞ്ഞ് ട്രെയിനില്‍ ഉണ്ടായിരുന്ന ഇ പി ജയരാജന്‍ കൂടെയിരുന്ന് ആശ്വസിപ്പിച്ചതും അദ്ദേഹത്തിന്റെ കാറില്‍ ഒരുമിച്ച് ആശുപത്രിയിലെത്തിയതും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നു പറഞ്ഞിട്ട് നാളുകളേറെ ആയിട്ടില്ല. ചികിത്സയിലായിരുന്ന കെ കരുണാകരനെ ഇ കെ നായനാര്‍ കാണാന്‍ വന്ന ദൃശ്യം ഇപ്പോഴും മലയാളിയുടെ മനസ്സില്‍ ഉണ്ട്. ആ പാരമ്പര്യമുള്ള മലയാളിയുടെ മനസ്സില്‍ ആണ് കെ സുധാകരന്‍ വിഷം കുത്തിവെക്കാന്‍ ശ്രമിക്കുന്നത്.

3

സുധാകരന്‍ സമൂഹമാധ്യമത്തില്‍ നിന്ന് കത്ത് പിന്‍വലിച്ചുവെങ്കിലും കത്തിന്റെ കോപ്പി കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. കെ സുധാകരന്റെ അനുയായികളാണ് ഇതിനുപിന്നില്‍. എതിര്‍പ്പ് ശക്തമായപ്പോള്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ സമൂഹമാധ്യമത്തില്‍ നിന്ന് കത്ത് പിന്‍വലിച്ച കെ സുധാകരന്‍ അത് വ്യാപകമായി പ്രചരിപ്പിക്കുന്ന അണികളെ വിലക്കാന്‍ തയ്യാറായിട്ടില്ല. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം മലിനമാക്കാനുള്ള കെ സുധാകരന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടോയെന്ന് എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കെ മുരളീധരന്‍ ഇക്കാര്യത്തില്‍ മനുഷ്യസ്‌നേഹപരമായ പ്രസ്താവന നടത്തിയത് നന്നായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

4

സര്‍ക്കാരിന്റെ ഏത് പദ്ധതിയെയും കണ്ണടച്ച് എതിര്‍ക്കുന്ന നിലപാടാണ് കെ സുധാകരന്റേത്. മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതവും അസത്യം നിറഞ്ഞതും ജനാധിപത്യവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുക എന്നത് കെ സുധാകരന്‍ പതിവാക്കിയിരിക്കുകയാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

5

അതേ സമയം, മന്ത്രി റിയാസിനെ കുറിച്ചും കോടിയേരി ബാലകൃഷ്ണനെ കുറിച്ചും കെ സുധാകരന്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും ഞങ്ങളുടെ ഉത്തരവാദിത്തം നന്നായി നിര്‍വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം.

6

തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവര്‍ക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തില്‍ പ്രമേയം പാസാക്കിയിട്ടും അങ്ങേര്‍ക്കത് മനസ്സിലായില്ലെന്ന് തോന്നുന്നു- കെ സുധാകരന്‍ കത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+