Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ വിദ്യാഭ്യാസം അംഗീകരിച്ചില്ല, അതാണ് കേരളമിപ്പോള്‍ അനുഭവിക്കുന്നതെന്ന് ശിവന്‍കുട്ടി, 'ധീരമായ നിലപാട്'

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം അനുസരിക്കാത്തതിനാലാണ് കേരളത്തെ കേന്ദ്രം സാമ്പത്തിക ഞെരുക്കുന്നത് എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളത്തില്‍ ഒരു ദിവസം പോലും ട്രഷറി പൂട്ടിയിടാതെ കാര്യങ്ങള്‍ നടത്തിക്കൊണ്ട് പോയി എന്നത് അത്ഭുതമാണ് എന്നും അദ്ദേഹം പറഞ്ഞു.

ശിവന്‍കുട്ടിയുടെ വാക്കുകള്‍

കേന്ദ്ര സര്‍ക്കാര്‍ അടുത്ത കാലത്തായി സിലബസ് വെട്ടിക്കുറയ്ക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി എന്ന നല്ല പേരിട്ട് അതിന്റെ മറവില്‍ ആര്‍എസ്എസ് രാഷ്ട്രീയം കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തും ചരിത്ര രംഗത്തും നടത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യം അവര്‍ ചെയ്തത് കുറെ പാഠഭാഗങ്ങള്‍ ഒഴിവാക്കുകയാണ്.

V Sivankutty

അതെല്ലാം വായിച്ചാല്‍ മനസിലാകും. മഹാത്മാ ഗാന്ധിയുടെ കൊലപാതകം, ഗുജറാത്ത് കലാപം, മുഗള്‍ രാജഭരണം അങ്ങനെ വര്‍ഗീയമായിട്ടുള്ള നിലപാട് സ്വീകരിച്ചു. കേരളം പറഞ്ഞു അത് അംഗീകരിക്കാന്‍ പറ്റില്ല എന്ന്. കേരളം ഉറച്ച നിലപാട് സ്വീകരിച്ച ശേഷം ബദല്‍ പാഠപുസ്തകം പ്രിന്റ് ചെയ്ത് ഇറക്കി. അങ്ങനെ ഒരു ധീരമായ നടപടി സ്വീകരിച്ച ഏക സംസ്ഥാനം കേരളം മാത്രമാണ്.

അതിന്റെ ഫലമായി കേരളം അനുഭവിക്കുന്നുണ്ട്. സാമ്പത്തികപരമായി നന്നായി ബുദ്ധിമുട്ടിക്കുന്നുണ്ട് കേന്ദ്രം. ഒരു മനസാക്ഷിയുമില്ലാത്ത നിലയിലാണ് അത്. ഇന്ത്യാരാജ്യത്തിന്റെ ഭാഗമാണോ കേരളം എന്ന് സംശയം തോന്നുന്ന തരത്തിലാണ് കേന്ദ്രത്തിന്റെ പെരുമാറ്റം. കേന്ദ്ര ബജറ്റിലും കേരളത്തിന് അവഗണനയാണ്. ആമവളര്‍ത്തല്‍ കേന്ദ്രമാണ് കേരളത്തിന് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം എന്നിവയിലെല്ലാം കേന്ദ്ര സൂചികയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം.

എന്നിട്ടും ഒരു കാശ് പോലും തരാതിരിക്കുകയും ചെയ്യുക. ഒരു ദിവസം പോലും ട്രഷറി പൂട്ടിയിടാതെ കാര്യങ്ങള്‍ നടത്തിക്കൊണ്ട് പോകുക എന്നത് അത്ഭുതമാണ്. 1500 കോടി രൂപയാണ് കേരളത്തിന് നല്‍കാനുള്ളത് വിദ്യാഭ്യാസ രംഗത്ത്. ശമ്പളം, കുട്ടികളുടെ ഉച്ച ഭക്ഷണം, ടെക്‌സ്്റ്റ് ബുക്ക് പ്രിന്റിംഗ്, ഇതെല്ലാം ഉണ്ട്. ഇതൊന്നും നോക്കുന്നില്ല. അവസാന പരീക്ഷ നടക്കാന്‍ ഇനി മൂന്ന് മാസമുണ്ട്.

അപ്പോഴേക്കും അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ എത്തി. അടുത്ത വര്‍ഷത്തേക്കുള്ള യൂണിഫോം കൊടുക്കുകയാണ്. അതൊന്നും കേരളത്തില്‍ ഇതുവരെ നടന്നിട്ടില്ല. പാഠപുസ്തകം ലഭിക്കാതെ ഫോട്ടോസ്റ്റാറ്റ് എടുത്ത് പരീക്ഷ നടത്തിയ കാലഘട്ടവും കേരളത്തിലുണ്ടായിട്ടുണ്ട്. അത്തരം ജാഗ്രതയോടെയാണ് കേരളത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നത്. 10 വര്‍ഷമായിട്ട് കേരളത്തില്‍ പാഠപുസ്തകം പരിഷ്‌കരിച്ചിട്ടില്ല.

അതിന് കാരണം ഉള്ളടക്ക പ്രശ്‌നമായിരിക്കും. ഇടത്തോട്ടും വലത്തോട്ടും തിരിയാന്‍ പറ്റില്ല. അത് പേടിച്ചിട്ട് ആരും ഒന്നും ചെയ്യില്ല. ഞങ്ങള്‍ അത് ധൈര്യത്തോടെ ഏറ്റെടുത്ത് ചെയ്തു. പ്ലസ് വണ്ണിലെ പാഠപുസ്തകവും ഈ അധ്യയന വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് വിതരണം ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+