Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലിസത്തിന് രണ്ട് കോടി... എന്തിനെന്ന് സിപിഎം

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനും മോഹന്‍ ലാലിന്റെ ലാലിസം ബാന്‍ഡിനും എതിരെ സിപിഎം രംഗത്ത്. തിരുവനന്തപുരം എംഎല്‍എ വി ശിവന്‍കുട്ടിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ലാലിസം എന്ന പരിപാടിക്കായി മോഹന്‍ലാല്‍ ഒരുകോടി എണ്‍പത് ലക്ഷം രൂപ വാങ്ങിയത് എന്തിനാണെന്ന് വ്യക്തമാക്കണം എന്നാണ് വി ശിവന്‍ കുട്ടി എംഎല്‍എ ആവശ്യപ്പെടുന്നത്. ഉദ്ഘാടന ചടങ്ങിന്റെ ചെലവിനെ കുറിച്ചും ശിവന്‍കുട്ടി ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

V sivankutty

ഉദ്ഘാടന ചടങ്ങിന് വേണ്ടി മാത്രം 15 കോടി രൂപ ചെലവഴിക്കേണ്ട കാര്യം ഉണ്ടായിരുന്നോ എന്നാണ് ശിവന്‍കുട്ടിയുടെ ചോദ്യം. ഉദ്ഘാടന ചടങ്ങ് നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ലാലിസം' വലിയ നിരാശയാണ് ആരാധകരില്‍ സൃഷ്ടിച്ചത്. രണ്ട് കോടി മുടക്ക് നടത്താന്‍ മാത്രമുള്ള പരിപാടിയാണോ അതെന്നും കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ പോലും ചോദിച്ച് പോയിരുന്നു.

എന്നാല്‍ പണം വാങ്ങിയല്ല താന്‍ പരിപാടി നടത്തുന്നതെന്ന വാദവുമായി നേരത്തെ തന്നെ ലാല്‍ രംഗത്തെത്തിയിരുന്നു. ബാന്‍ഡിന് വരുന്ന ചെലവാണ് വാങ്ങിയതെന്നാണ് ലാല്‍ വിശദീകരിച്ചത് .ദേശീയ ഗെയിംസ് തുടങ്ങുന്നതിന് മുമ്പ് തന്നെ നിരവധി ആരോപണങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങവും വിവാദത്തിലായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+