മൈക്കിളപ്പന്റെ 'ചാമ്പിക്കോ' ട്രെന്റ് ഏറ്റെടുത്ത് ശിവൻകുട്ടിയും; വീഡിയോ വൈറൽ
തിരുവനന്തപുരം: ഭീഷ്മപര്‍വം എന്ന സിനിമയിൽ നടൻ മമ്മൂട്ടി അഭിനയിച്ച കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബിജിഎമ്മും വലിയ ജന ശ്രദ്ധയാണ് നേടിയിരിക്കുന്നത്. സിനിമ ഇറങ്ങി നിമിഷങ്ങൾക്കകം തന്നെ ബിജിഎം വൈറൽ ആവുകയായിരുന്നു.
എന്നാൽ ബിജിഎമ്മിനെ അനുകൂലിച്ച് മലയാളികളടക്കം രംഗത്ത് എത്തി. എന്നാൽ, കേരളത്തിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും ഇപ്പോൾ ഈ ട്രെന്‍ഡിനൊപ്പം നീങ്ങിയിരിക്കുകയാണ്.
മന്ത്രി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്കിലൂടെ ആണ് ഫോട്ടോ ഷൂട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭീഷ്മ ശൈലിയിലാണ് മന്ത്രിയുടെ ഫോട്ടോഷൂട്ട് വീഡിയോ എത്തിയത്.

ട്രെൻഡിനൊപ്പം തന്നെ ഏറെ ജന ശ്രദ്ധയും പങ്കിട്ട ഈ വീഡിയോ പിടിച്ചെടുത്തു. "ട്രെൻഡി നൊപ്പം ചാമ്പക്കോ '- എന്ന അടിക്കുറിപ്പോടെ ആയിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി തന്റെ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചത്. അമല്‍ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ചിത്രമാണ് ആണ് ഭീഷ്മപർവ്വം. സിനിമയിൽ നടൻ മമ്മൂട്ടിയുടെ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബിജിഎമ്മും ആണ് സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലായിരിക്കുന്നത്.

അതേസമയം, ഇക്കഴിഞ്ഞ ദിവസം സിപിഎം നേതാവ് പി ജയരാജനും ഭീഷ്മ ശൈലിയിൽ സ്റ്റൈൽ ലുക്കിൽ രംഗത്ത് എത്തി. ഈ വീഡിയോയും വൈറലായിരുന്നു. പി ജയരാജനും പാർട്ടി സഖാക്കളുമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ജയരാജനെ ഇഷ്ടപ്പെടുന്ന നേതാക്കളും അനുകൂലിക്കുന്ന മറ്റ് പാർട്ടിക്കാർ പോലും ഈ വീഡിയോ വൈറൽ ആക്കി. പുറത്തു വന്ന വീഡിയോയ്ക്ക് പിന്നാലെ നിരവധി ലൈക്കുകളും ഷെയറും ലഭിച്ചിരുന്നു. ബിജിഎമ്മിന്റെ ചുവട് പിടിച്ച് നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

എന്നാൽ, അതിനെയൊക്കെ വെല്ലുന്ന തരത്തിലാണ് പി ജയരാജന്റെ വൈറൽ വീഡിയോ എത്തിയത്. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന്റെ ചരിത്ര പ്രദർശനത്തിൽ ചുമതല ഉള്ള യുവ പാർട്ടി പ്രവർത്തകർക്കൊപ്പം ആണ് സിപിഎം നേതാവ് പി ജയരാജൻ വൈറൽ വീഡിയോ ചിത്രീകരിച്ചത്. പാർട്ടി കോൺഗ്രസിന് മുന്നോടിയായി ചരിത്ര - ചിത്ര - ശിൽപ പ്രദർശനം നടന്നിരുന്നു. കണ്ണൂർ ടൗൺ സ്ക്വയറിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. ഈ ചടങ്ങിന്റെ ഭാഗമായി ജയരാജനും സഖാക്കളും എത്തി.

പിന്നാലെ , ചാമ്പിക്കോ എന്ന വൈറൽ വീഡിയോയും ഷൂട്ട് ചെയ്തു. ഷൂട്ട് ചെയ്ത ഉടൻ തന്നെ സമൂഹ മാധ്യമങ്ങളിൽ വീഡിയോ അപ്‌ലോഡ് ചെയ്യുകയാണ് ചെയ്തത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അതേസമയം, ഇപ്പോൾ നിരവധി സ്കൂളിലെയും കോളേജിലെയും വിദ്യാർഥികൾ ഇൻസ്റ്റഗ്രാം റീൽസിലൂടെയും ചാമ്പിക്കോ എന്ന വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഈ കുട്ടികളുടെ ട്രെന്‍ഡിനൊപ്പമാണ് പി ജയരാജനും ചേർന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇടപെടൽ നടത്തുന്ന നേതാവാണ് പി ജയരാജൻ . അതിനാൽ തന്നെ വൈറലായ വീഡിയോ പാർട്ടിക്കുള്ളിൽ ചർച്ചയുമായി.

അതേസമയം, തിയേറ്ററുകളിൽ വലിയ തരംഗമായി മാറിയ സിനിമയാണ് ഭീഷ്മപർവം. ആഗോള കളക്ഷനില്‍ തന്നെ 100 കോടി പിന്നിട്ട് കഴിഞ്ഞിരിക്കുകയാണ് സിനിമ. അണിയറ പ്രവർത്തകരാണ് ഇക്കാര്യം പറയുന്നത്. 115 കോടി രൂപയാണ് ഇതുവരെയുള്ള സിനിമയുടെ കളക്ഷൻ. സിനിമയിൽ അഭിനയിച്ച താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതു സംബന്ധിക്കുന്ന വിവരങ്ങൾ പങ്കിട്ടിട്ടുണ്ട്.

ഒടിടി റിലീസിനും പ്രഖ്യാപിച്ചിരിക്കുകയാണ് ഭീഷ്മപർവം. ഇതിന് പിന്നാലെയാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇന്ന് മുതൽ ഹോട്ട് സ്റ്റാറിലാണ് സിനിമയുടെ ഒടിടി റിലീസ്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന സൂപ്പർഹിറ്റ് സിനിമ എന്ന പ്രത്യേകതയും ഭീഷ്മ പർവതത്തിൽ ഉണ്ട്. സിനിമ തീയേറ്ററിലെത്തി ആദ്യ ആഴ്ച തന്നെ 50 കോടി ക്ലബ്ബിൽ പ്രവേശിക്കുകയും ചെയ്യുകയായിരുന്നു.












Click it and Unblock the Notifications