കൊല്ലത്ത് കേന്ദ്രം അനുവദിച്ച മെഡിക്കൽ കോളേജ് പിണറായി മുടക്കിയോ? മറുപടിയുമായി വി ശിവൻകുട്ടി
കൊല്ലത്ത് കേന്ദ്ര സർക്കാർ അനുവദിച്ച ഇഎസ്ഐ മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാർ മുടക്കിയെന്നുളള ബിജെപി-യുഡിഎഫ് ആരോപണത്തിന് മറുപടിയുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൊല്ലത്തെ ഇ.എസ്.ഐ. ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തുന്നതിന് നരേന്ദ്ര മോദി സർക്കാർ 600 കോടി രൂപ അനുവദിച്ചിരുന്നുവെന്നും പദ്ധതിക്ക് എൻ.ഒ.സി നൽകാതെ മനഃപൂർവ്വം തടസ്സം സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത് എന്നുമാണ് ബിജെപി ആരോപണം.
എന്നാൽ സത്യം മറച്ച് വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബിജെപിയും യുഡിഎഫും ചെയ്യുന്നതെന്ന് വി ശിവൻകുട്ടി ആരോപിച്ചു. രാജീവ് ചന്ദ്രശേഖരനും എൻകെ പ്രേമചന്ദ്രനും നടത്തുന്ന പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതമാണെന്നും വി ശിവൻകുട്ടി കുറ്റപ്പെടുത്തി.
വി ശിവൻകുട്ടിയുടെ പ്രതികരണം: '' വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ബിജെപി - യുഡിഎഫ് അവിശുദ്ധ സഖ്യം. കൊല്ലം ആശ്രാമം ഇ.എസ്.ഐ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും നടത്തുന്ന പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഇരുവരും ഒരേ സ്വരത്തിൽ സംസാരിക്കുന്നത് ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്.

വസ്തുതകൾ പരിശോധിക്കുമ്പോൾ
1. അപേക്ഷയിലെ കാലതാമസം:-
ഇ.എസ്.ഐ കോർപ്പറേഷന്റെ 196-ാമത് മീറ്റിംഗിൽ 2025 ജൂണിലാണ് മെഡിക്കൽ കോളേജ് തുടങ്ങാൻ തീരുമാനിച്ചതെങ്കിലും, സംസ്ഥാന സർക്കാരിന് ഇതിനായുള്ള അപേക്ഷ സമർപ്പിച്ചത് 07.01.2026-ൽ മാത്രമാണ്. നാഷണൽ മെഡിക്കൽ കമ്മീഷന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 28 ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണിത്.
2. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം:-
അപേക്ഷ ലഭിച്ച ഉടൻ തന്നെ സർക്കാർ പരിശോധനയ്ക്ക് നിർദ്ദേശം നൽകി. എന്നാൽ, നിർദ്ദിഷ്ട സ്ഥലത്ത് ഫാക്കൽറ്റികളോ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
3. ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടം:-
മെഡിക്കൽ കോളേജിന് ആവശ്യമായ ഭൂമി, അക്കാദമിക് ബ്ലോക്ക്, ക്ലിനിക്കൽ സൗകര്യങ്ങൾ എന്നിവ ഉൾപ്പെട്ട വിശദമായ പ്ലാൻ സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇ.എസ്.ഐ അധികൃതർ മറുപടി നൽകിയിട്ടില്ല.
എന്തുകൊണ്ട് സർക്കാർ ജാഗ്രത പാലിക്കുന്നു?
നാഷണൽ മെഡിക്കൽ കമ്മീഷന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല. കോളേജിന്റെ അംഗീകാരം നഷ്ടപ്പെട്ടാൽ അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനാണ്. 2021-ലെ ഹൈക്കോടതി വിധി (WP(C) No. 18834) വ്യക്തമാക്കുന്നത് പോലെ, ഒരു മെഡിക്കൽ കോളേജിന് സർട്ടിഫിക്കറ്റ് നൽകുന്നത് അതീവ ഗൗരവകരമായ കാര്യമാണ്.
ഇക്കാര്യത്തിൽ സർക്കാരിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. കേന്ദ്ര സർക്കാർ പദ്ധതികളെ കേരളം തടയുന്നു എന്ന രാജീവ് ചന്ദ്രശേഖരന്റെ ആരോപണം പരിഹാസ്യമാണ്. ഒരേ കള്ളം ആവർത്തിക്കുന്ന രാജീവ് ചന്ദ്രശേഖരനും എൻ.കെ. പ്രേമചന്ദ്രനും ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ








Click it and Unblock the Notifications