Get Updates
Get notified of breaking news, exclusive insights, and must-see stories!

'വയറ് കുറക്കണം കേട്ടോ..?'; ബോഡിഷെയ്മിംഗ് കമന്റിന് ശിവന്‍കുട്ടിയുടെ ചുട്ട മറുപടി, പിന്നാലെ ന്യായീകരണം

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിലെ ചിത്രത്തിന് മോശമായി കമന്റിട്ടയാള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബോഡിഷെയ്മിംഗ് നടത്തിയുള്ള കമന്റിനായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി. ഇതോടെ കമന്റ് ഇട്ട ആള്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.

sc

വി ശിവന്‍കുട്ടി പുതുതായിട്ട ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചറിന് താഴെയായിരുന്നു ബോഡി ഷെയ്മിംഗ് കമന്റ് 'സഖാവെ, വയറ് അല്‍പം കുറയ്ക്കണം കേട്ടോ' എന്നായിരുന്നു സനോജ് തെക്കേക്കര എന്നയാള്‍ നല്‍കിയത്. ഇതിനായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി.

കമന്റിലെ ബോഡി ഷെയ്മിംഗ് ഏറ്റവും ഹീനമായ ഒന്നാണ് എന്നായിരുന്നു മന്ത്രി പറഞ്ഞത്. എല്ലാവരുടേതും ആണ് ഈ ലോകം എന്നും ശരീരത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരില്‍ ആരെയും കളിയാക്കരുത് എന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ കമന്റിട്ടയാള്‍ ഖേദം പ്രകടിപ്പിച്ച് എത്തി.

വയറു കുറക്കണം എന്ന് പറഞ്ഞത് ബേഡി ഷെയിമിംഗായി തോന്നിയെങ്കില്‍ ക്ഷമിക്കുക എന്നും ഡയബറ്റിക്കായവര്‍ ആരോഗ്യം തീര്‍ച്ചയായും ശ്രദ്ധിക്കണം എന്നതാണ് താന്‍ ഉദ്ദേശിച്ചത് എന്നും അദ്ദേഹം ന്യായീകരിച്ചു. കൂടാതെ വ്യായാമം മുടക്കരുത്, ശരീരഭാരം നിയന്ത്രിച്ചേ മതിയാകൂ എന്നും ഇയാള്‍ ഉപദേശിക്കുന്നുണ്ട്.

മന്ത്രി ആരോഗ്യ കാര്യത്തില്‍ ഈയിടെയായി പഴയ ശ്രദ്ധ കാണിക്കാത്തതിനാലാണ് ഇങ്ങനെ കമന്റ് ചെയ്യേണ്ടി വന്നത് എന്നും താങ്കളുടെ മണ്ഡലത്തിലെ ഒരാളെന്ന നിലയില്‍ അതെന്റെ കടമ കൂടിയാണ് എന്നുമാണ് ശിവന്‍കുട്ടിയുടെ കമന്റിന് മറുപടിയായി സനോജ് തെക്കേക്കര കുറിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+