തന്മയ സോളിനെ കാണാന്‍ മന്ത്രി ശിവന്‍കുട്ടി സ്‌കൂളിലെത്തി, കയ്യടിയോടെ സ്വീകരണം..
തിരുവനന്തപുരം: മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട തന്മയ സോളിനെ സ്കൂളിലെത്തി അനുമോദിച്ച് മന്ത്രി ശിവൻകുട്ടി. തിരുവനന്തപുരം പട്ടം ഗവൺമെന്റ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തന്മയ. അവാർഡ് പ്രാഖ്യാപനത്തിന് പിന്നാലെ മന്ത്രി തന്മയയെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. നേരിട്ട് കാണാമെന്ന് തന്മയ്ക്ക് ഉറപ്പും നൽകിയിരുന്നു.
ശനിയാഴ്ച രാവിലെയാണ് മന്ത്രി സ്‌കൂളിൽ എത്തി തന്മയയെ നേരിട്ട് അഭിനന്ദനം അറിയിച്ചത്. പൊതുവിദ്യാഭ്യാസമേഖലയുടെ അഭിമാനമാണ് തന്മയ എന്ന് മന്ത്രി പറഞ്ഞു. തന്മയയെ ഷാളണിയിച്ച് ഫലകവും മന്ത്രി സമ്മാനിച്ചു.

തനിക്ക് അവാർഡ് ലഭിച്ച വിവരം അറിയാതെ സ്കൂൾ വിട്ട് വരുന്ന തന്മയയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ടോവിനോ തോമസ് നായകനായ വഴക്ക് എന്ന് ചിത്രത്തിലെ അഭിനയത്തിനാണ് തന്മയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചത്. അതേസമയം, മാളിക്കപ്പുറം എന്ന സിനിമയിലെ അഭിനയത്തിന് ദേവനന്ദയ്ക്ക് അവാർഡ് നൽകണമായിരുന്നു എന്ന തരത്തിൽ ഒരു വിഭാഗം അഭിപ്രായം പറഞ്ഞിരുന്നു.
സോഷ്യൽമീഡിയയിൽ വലിയ തർക്കം തന്നെ ഇതിന്റെ പേരിൽ ഉയർന്നു. വിവാദം ശക്തമായതിന് പിന്നാലെ ദേവനന്ദ തന്നെ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ഒരുപാട് മത്സരിക്കുമ്പോൾ ഒരാൾക്ക് മാത്രമല്ലേ അവാർഡ് നൽകാൻ കഴിയൂ എന്നാണ് ദേവനന്ദ പ്രതികരിച്ചത്. അവാർഡ് കിട്ടിയ എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും ദേവനന്ദ പറഞ്ഞിരുന്നു.












Click it and Unblock the Notifications