Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

പിന്തുണ നല്‍കിയത് ചുംബനസമര രാഷ്ട്രീയത്തിനോ? സംഘാടകര്‍ക്കോ? വി ടി പറയുന്നത്

Posted by:
Updated: Thursday, November 19, 2015, 9:46 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

പാലക്കാട് : ചുംബന ചംബന സമരത്തിലൂടെ പ്രശസ്തരായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറ്‌സറ്റിലായതോടെ ചുംബന സമരത്തില്‍ പങ്കെടുത്തവരും വിവാദത്തിലായി. ചുംബന സമരത്തെ അനുകൂലിച്ച വി ടി ബല്‍റാമും ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്.

ചുംബന സമരത്തിനും ബീഫ് ഫെസ്റ്റിവലിനൊക്കെ നല്‍കുന്ന പിന്തുണ അതിന്റെ രാഷ്ട്രീയത്തിനാണ്. അതിന്റെ സമകാലീന പ്രസക്തി മുന്‍ നിര്‍ത്തിയാണെന്ന് വിടി ബല്‍റാം തന്റെ ഫേസ് ബുക്ക് പേജിലൂടെ പറഞ്ഞു.

പിന്തുണ ചുംബന രാഷ്ട്രീയത്തിന്

ചുംബന സമരത്തിന്റെ രാഷ്ട്രീയത്തിനാണ് പിന്തുണ നല്‍കുന്നത്. അതിന്റെ സമകാലീന പ്രസക്തി മുന്‍ നിര്‍ത്തിയാണ്.

സംഘാടകര്‍ക്ക് പ്രസക്തിയില്ല

ചുംബന രാഷ്ട്രീയത്തിനാണ് പ്രസക്തി നല്‍കുന്നത് . അതിന്റെ സംഘാടകര്‍ക്കല്ല. സമരത്തില്‍ പങ്കെടുത്ത ഏതെങ്കിലും വ്യക്തികള്‍ക്കോ ഉള്ള പിന്തുണയുണയും ബ്ലാങ്ക് ചെക്കല്ല.

പിന്തുണ പ്രഖ്യാപിക്കല്‍

മൗലികാവകാശങ്ങള്‍ക്ക് നേരെ നിരന്തരമുയരുന്ന വെല്ലുവിളികള്‍ക്കെതിരായ സ്വഭാവിക ജനാധിപത്യ സമരങ്ങള്‍ക്ക് തുടര്‍ന്നും ആശയപരമായ പിന്തുണ അറിയിക്കുന്നുവെന്ന് വി ടി പറഞ്ഞു.

ഫേസ് ബുക്ക് പേജ്

ചുംബന സമരത്തില്‍ പ്രശസ്തരായ രാഹുല്‍ പശുപാലനും ര്ശ്മി ആര്‍ നായരും പിടിയിലായതോടെ ചുംബനസമരത്തെ അനുകൂലിച്ചിരുന്ന എം എല്‍ എയും ഇപ്പോള്‍ ഫേസ്ബുക്ക് പേജിലൂടെ പരാമര്‍ശം നടത്തിയത്.

ചുംബന സമരത്തെ അനുകൂലിച്ചത്

2014 ല്‍ സദാചാര പോലിസിന്റെ നയങ്ങള്‍ക്കെതിരെ 2014 നവംബറിലാണ് കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ചുംബന സമരം നടന്നത്. ഇതിനെ എം എല്‍ എ അനുകൂലിച്ചിരുന്നു.

Story first published:  Thursday, November 19, 2015, 9:32 [IST]
English summary
v t balram face book post, support to kiss of love politics

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like