'ഒന്നു രണ്ട് സ്റ്റെപ്പ് മാറി നിന്ന് മുതലക്കണ്ണീർ ഒഴുക്കട്ടെ', അടിയന്തരാവസ്ഥയെ ന്യായീകരിച്ച് വിടി ബൽറാം
ഇന്ദിരാ ഗാന്ധി സർക്കാർ പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥയെ ന്യായീകരിച്ച് കോൺഗ്രസ് മുൻ എംഎൽഎ വിടി ബൽറാം. അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നത് ആർഎസ്എസും കമ്മ്യൂണിസ്റ്റുകളും അടക്കമുളളവർ സൈന്യത്തെ പോലും സർക്കാരിനെതിരെ തിരിക്കാൻ ശ്രമിച്ചപ്പോഴാണെന്ന് ബൽറാം പറയുന്നു. 21 മാസത്തെ ഒരു താത്കാലിക പ്രതിഭാസമായിരുന്നു അടിയന്തരാവസ്ഥയെന്നും ബൽറാം പറയുന്നു.
അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് മാന്യമായ പരിഗണന ലഭിച്ചിരുന്നു. അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പിന്നീട് കോൺഗ്രസ് സർക്കാരിന് ജനം അധികാരത്തിലേക്ക് എത്തിച്ചുവെന്നും ബൽറാം പറയുന്നു. കമ്മ്യൂണിസ്റ്റുകാർക്ക് അടിയന്തരാവസ്ഥയെ എങ്ങനെയാണ് എതിർക്കാൻ സാധിക്കുകയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിടി ബൽറാം ചോദിക്കുന്നു.

കുറിപ്പ് വായിക്കാം: '' ഉന്നതമായ ജനാധിപത്യ ബോധ്യങ്ങളുള്ളവർക്ക് അടിയന്തരാവസ്ഥയേയും അതിന്റെ ഭാഗമായ താത്ക്കാലിക പൗരസ്വാതന്ത്ര്യ നിയന്ത്രണങ്ങളേയും എതിർക്കാം. എന്നാൽ എങ്ങനെയാണ് ഒരാൾക്ക് "കമ്മ്യൂണിസ്റ്റ്" ആയിരുന്നുകൊണ്ട് അടിയന്തരാവസ്ഥയെ എതിർക്കാൻ കഴിയുക! തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ ജനകീയ സമരത്തിലൂടെ പുറത്താക്കാൻ നോക്കി എന്നതാണ് ഇഎംഎസ് സർക്കാരിനെതിരെ കേരളം നടത്തിയ വിമോചന സമരത്തേക്കുറിച്ച് ഇന്നും കമ്മ്യൂണിസ്റ്റുകളുടെ സ്ഥിരം പരിദേവനം.
എന്നാൽ ആർഎസ്എസും കമ്മ്യൂണിസ്റ്റുകളും സകലമാന പിന്തിരിപ്പന്മാരും ഒത്തുചേർന്ന് ഇന്ദിരാഗാന്ധിയോടും കോൺഗ്രസിനോടുമുള്ള രാഷ്ട്രീയ വിരോധത്താൽ രാജ്യമെമ്പാടും തെരുവുയുദ്ധം നടത്തുകയും സൈന്യത്തോട് പോലും സർക്കാരിനെതിരെ തിരിയാൻ ആഹ്വാനം ചെയ്യുകയും ചെയ്ത ഒരു ഘട്ടത്തിലാണ് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ ഏർപ്പെടുത്തേണ്ടി വന്നത് എന്നത് കമ്മ്യൂണിസ്റ്റ് കുഴലൂത്തുകാർ സൗകര്യപൂർവ്വം മറച്ചുപിടിക്കുകയാണ്.
ഇന്ത്യയിലെ അടിയന്തരാവസ്ഥയും ലോകം മുഴുവനുള്ള കമ്മ്യൂണിസ്റ്റ് ഭരണാനുഭവങ്ങളും തമ്മിൽ ഒരു പത്ത് കാര്യങ്ങൾ വച്ച് താരതമ്യം ചെയ്ത് നോക്കാം:
1) ഉചിതമായ സാഹചര്യങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ തന്നെ കൃത്യമായ വകുപ്പുകൾ ഉണ്ട്. എന്നാൽ കമ്മ്യൂണിസ്റ്റ് ഭരണങ്ങളിൽ പാർട്ടിയുടെ ഭരണഘടന തന്നെയാണ് രാജ്യത്തിന്റെ ഭരണഘടനയും. പാർട്ടിക്ക് തോന്നുന്നത് ചെയ്യാം.
2) അടിയന്തരാവസ്ഥയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതികൾ ഉണ്ടായിരുന്നു, എന്നാൽ കമ്മ്യൂണിസത്തിൽ അഭിപ്രായ സ്വാതന്ത്ര്യമേയില്ല. കർശനമായ സ്റ്റേറ്റ് സർവീലൻസാണ് ഇന്നും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഉള്ളത്. ഭരണകൂട വിമർശനം കൊടിയ രാജ്യദ്രോഹമായിട്ടാണ് കണക്കാക്കപ്പെടുന്നത്.
3) അടിയന്തരാവസ്ഥയിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഉണ്ടായിരുന്നു, കമ്മ്യൂണിസത്തിൽ മാധ്യമ സ്വാതന്ത്ര്യം പൂർണ്ണമായി വിലക്കപ്പെട്ടിരിക്കുന്നു. പാർട്ടിയുടെ ഔദ്യോഗിക മാധ്യമങ്ങളല്ലാതെ മറ്റ് സ്വതന്ത്ര മാധ്യമങ്ങൾ അനുവദിക്കപ്പെടില്ല.
4) അടിയന്തരാവസ്ഥയിൽ ചില മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ കമ്മ്യൂണിസത്തിൽ മനുഷ്യാവകാശം എന്ന ഒരു സങ്കൽപ്പം തന്നെയില്ല. ഇന്നും ലോകത്തേറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് അവശിഷ്ട കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണ്.
5) അടിയന്തരാവസ്ഥയിൽ രാഷ്ട്രീയ പാർട്ടികളെ നിരോധിച്ചിരുന്നില്ല, കമ്മ്യൂണിസത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കല്ലാതെ മറ്റൊരു പാർട്ടിക്കും പ്രവർത്തനാനുമതി ഇല്ല.
6) അടിയന്തരാവസ്ഥയിൽ ഇതര രാഷ്ട്രീയ നേതാക്കളിൽ ചിലരെ തടവിലിട്ടിരുന്നു. അവരിൽ മിക്കവർക്കും രാഷ്ട്രീയത്തടവുകാർ എന്ന നിലയിലുള്ള മാന്യമായ പരിഗണനയും ലഭിച്ചിരുന്നു. എന്നാൽ കമ്മ്യൂണിസ്റ്റ് ഭരണങ്ങളിൽ രാഷ്ട്രീയ എതിരാളികളെ അതിക്രൂരമായ പീഡനങ്ങൾക്കാണ് വിധേയരാക്കിയിരുന്നത്. സൈബീരിയയിലെ തണുത്തുറയുന്ന തടങ്കൽപ്പാളയങ്ങളിൽ ലക്ഷക്കണക്കിന് മനുഷ്യരെയാണ് സ്റ്റാലിൻ പീഡിപ്പിച്ച് കൊന്നത്.
7) മൗലികാവകാശങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നുവെങ്കിലും ഇന്ത്യയിൽ അടിയന്തരാവസ്ഥയിലും കോടതികൾ പ്രവർത്തിച്ചിരുന്നു. എന്നാൽ കമ്മ്യൂണിസത്തിൽ ഒരു കാലത്തും സ്വതന്ത്ര നീതിന്യായ സംവിധാനമില്ല. പാർട്ടി തന്നെയാണ് പോലീസും കോടതിയും എല്ലാം.
8.) അടിയന്തരാവസ്ഥ വെറും 21 മാസത്തെ ഒരു താത്കാലിക പ്രതിഭാസമായിരുന്നു. എന്നാൽ കമ്മ്യൂണിസം ഒരു രാജ്യത്ത് അധികാരത്തിൽ വന്നാൽ ആ രാജ്യം സമ്പൂർണ്ണമായി തകർന്ന് തരിപ്പണമാകുന്നത് വരെ തുടരും.
9) ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവർ തന്നെ മറ്റാരുടേയും കാര്യമായ സമ്മർദ്ദമില്ലാഞ്ഞിട്ടും ഒരു ഘട്ടം കഴിഞ്ഞപ്പോൾ അത് പിൻവലിച്ച് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തി അതിൽ പരാജയപ്പെട്ടപ്പോൾ മാന്യമായി അധികാരമൊഴിഞ്ഞു. എന്നാൽ കമ്മ്യൂണിസ്റ്റുകൾ ഒരിക്കലും സ്വമേധയാ അധികാരമൊഴിഞ്ഞ ചരിത്രമില്ല. ജനങ്ങൾ ആഭ്യന്തര കലാപം നടത്തിയാണ് എല്ലാ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികളേയും പുറത്താക്കിയത്.
10) ഇന്ത്യയിൽ അടിയന്തരാവസ്ഥക്ക് കാരണമായ രാഷ്ട്രീയ പാർട്ടിയെ ജനങ്ങൾ പരാജയപ്പെടുത്തിയെങ്കിലും വെറും മൂന്ന് വർഷത്തിനുള്ളിൽ അതേ ജനങ്ങൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുവിളിച്ചു. ലോകത്തൊരിടത്തും ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തിരിച്ച് അധികാരത്തിലേക്ക് വരാൻ അന്നാടുകളിലെ ജനങ്ങൾ ഇതുവരെ അനുവദിച്ചിട്ടില്ല.
അതുകൊണ്ട് അടിയന്തരാവസ്ഥയെ ജനാധിപത്യവാദികൾ വിമർശിക്കട്ടെ, ആയിരം അടിയന്തരാവസ്ഥയേക്കാൾ കടുപ്പമേറിയ കമ്മ്യൂണിസം എന്ന സമഗ്രാധിപത്യ, മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ ഒന്നു രണ്ട് സ്റ്റെപ്പ് മാറിനിന്ന് മുതലക്കണ്ണീർ ഒഴുക്കട്ടെ''.
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
ഉള്ളുരുകിയ പ്രാര്ഥനയില് എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്











Click it and Unblock the Notifications