Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഡു തൊണ്ടയില്‍ ബ്ലോക്കാവില്ലെന്ന ആശ്വാസമുണ്ട് സാറേ... കെഎം മാണിയെ പരിഹസിച്ച് വിടി ബല്‍റാം

തിരുവനന്തപുരം: യുഡിഎഫ് വിട്ട് പുറത്ത് പോകുമെന്നും നിയമ സഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കുമെന്നും ഭീഷണി മുഴക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മിനെയും കെഎം മാണിയെയും പരിഹസിച്ച് കോണ്‍ഗ്രസ് എംല്‍എ വിടി ബല്‍റാം. കെഎം മാണി പുറത്ത് പോയാലും വലിയ സങ്കടമില്ലെന്നാണ് വിടി ബല്‍റാം ഫെസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചിരിക്കുന്നത്.

"ഏതായാലും തൊണ്ടയില്‍ ഒരു ലഡുവിന്റെ കഷ്ണം കുടുങ്ങിക്കിടന്ന് പ്രത്യേക ബ്ലോക്കുണ്ടാക്കുന്നില്ലെന്ന വ്യക്തിപരമായ ആശ്വാസം എനിക്കുണ്ട് സാറേ..." ഇങ്ങനെയാണ് ബല്‍റാമിന്‍റെ പോസ്റ്റ്. മാണി യുഡിഎഫില്‍ നിന്ന് വിടുമെന്നുറപ്പിച്ചിട്ടുള്ള പ്രതികരണമാണ്‌ ബല്‍റാമിന്‍റേതെന്ന് വ്യക്തമാണ്.

VT Balram MLA

രാഷ്ട്രീയ കേരളത്തില്‍ എറെ ചര്‍ച്ച ചെയ്യപ്പെട്ട കെഎം മാണിയുടെ അവസാന ബജറ്റവതരണത്തിനൊടുവില്‍ ഭരണപക്ഷത്തെ ഭൂരിപക്ഷം അംഗങ്ങളും മാണിക്ക് ലഡു നല്‍കി ആഘോഷിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ മാണി ബജറ്റവതരിപ്പിച്ചതിലുള്ള സന്തോഷത്തില്‍ മുസ്ലീം ലീഗും യുഡിഎഫിലെ മറ്റ് ഘടക കക്ഷികളും ആഘോഷിച്ചപ്പോള്‍ കോണ്‍ഗ്രസിലെ വിഡി സതീശനും വിടി ബല്‍റാമും വിട്ടു നിന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബല്‍റാം ഇപ്പോള്‍ പോസ്റ്റിട്ടിരിക്കുന്നത്.

ബാര്‍കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നുമാണ് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ ആരോപണം. യുഡിഎഫില്‍ നിന്ന് പുറത്ത് പോകുമെന്ന മാണി കുറേ നാളായി ഭീഷണി മുഴക്കുന്നുമുണ്ട്. ചരല്‍ക്കുന്നില്‍ നടക്കുന്ന കേരളകോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിലും ഇതേ വികാരമാണുണ്ടായത്.

കോണ്‍ഗ്രസിനെ വിരട്ടുന്ന മാണിക്കെതിരെ വലിയ പ്രതിഷേധമുയര്‍ര്‍ന്നിട്ടുണ്ട്‌. കോണ്‍ഗ്രസ് നേതാക്കളില്‍ പലരും മാണിക്കെതിരെ രംഗത്തു വന്നിരുന്നു. കെഎം മാണിക്ക് ബാര്‍കോഴ കേസില്‍ വ്യക്തമായ പങ്കുണ്ടെന്ന് തറപ്പിച്ച് പറയുന്നതാണ് ബല്‍റാമിന്റെ പോസ്റ്റ്. എന്തായാലും മുന്നണി വിടുമെന്ന് പ്രഖ്യാപിച്ചതോടെ മാണിക്കെതിരെ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേര്‍ രംഗത്ത് വരുമെന്നുറപ്പായി.

Read More: റിയോ ഒളിംപിക്‌സ്: ഷൂട്ടിംഗില്‍ ഇന്ത്യക്ക് തിരിച്ചടി, ഫൈനല്‍ റൗണ്ടില്‍ ജിത്തു റായ് പുറത്ത്

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+