വിവി രാജേഷ് നാളെ കേന്ദ്രമന്ത്രിയോ എന്തിന് പ്രധാനമന്ത്രി വരെ ആയേക്കും';പുകഴ്ത്തി മല്ലിക സുകുമാരൻ

തിരുവനന്തപുരം മേയർ വിവി രാജേഷിനെ വാനോളം പുകഴ്ത്തി നടി മല്ലിക സുകുമാരൻ. അദ്ദേഹം തനിക്ക് മകനെ പോലെ ആണെന്നും ഭാവിയിൽ രാജേഷ് കേന്ദ്രമന്ത്രിയും, തുടർന്ന് പ്രധാനമന്ത്രി പദത്തിൽ വരെ എത്തിയേക്കാമെന്നും മല്ലിക സുകുമാരാന്‍ പറഞ്ഞു. മേയറുടെ ഓഫീസിൽ എത്തി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവർ.

'വിവി രാജേഷുമായി സൗഹൃദമല്ല. എന്റെ മകനം പോലെയാണ്. 20-25 വർഷമായിട്ട് അറിയാവുന്ന ഒരു കൊച്ചുകുട്ടിയായിരുന്നു. ഇപ്പോൾ അദ്ദേഹം മേയർ ആയി. ഇനി നാളെ ചിലപ്പോൾ മന്ത്രിയോ കേന്ദ്രമന്ത്രിയോ ഇന്ത്യൻ പ്രധാനമന്ത്രിയോ ഒക്കെ ആയിരിക്കും. ഒന്നും പറയാൻ പറ്റത്തില്ല. തലയിലെ എഴുത്തു പോലെ ആയിരിക്കും അതൊക്കെ .ഒന്നുമാത്രം ഞാൻ പറയാം കാണുന്ന കാലം മുതൽ അദ്ദേഹം ജാതിമതഭേദമന്യേ ഒരു കക്ഷിരാഷ്ട്രീയ ഭേദമന്യേ പെരുമാറുന്ന ആളായിരുന്നു.

mallika2-6172

ഇന്ന് ഞാനൊരു വാർത്ത കണ്ടു. മേയർ ഇങ്ങനെ ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഒരു പ്രത്യേകത ഒരു അടുപ്പിന് ശ്രമിക്കുന്നു. ഇരുമ്പിൽ എന്നൊക്കെ പറഞ്ഞ്. അങ്ങനെയാണെങ്കിൽ ഇന്നൊരു നല്ല ദിവസം ആണല്ലോ, വൃശ്ചികമാസത്തിലെ കാർത്തിക ,വെളുത്തമാവ്, അപ്പോൾ തൊഴുതിട്ട് വന്നു ഞാൻ മേയറോട് പറഞ്ഞു ഒരു 2000 അടുപ്പ് എന്റെ മക്കളും ഞാനും കൂടെ നൽകും. ആദ്യത്തെ സ്പോൺസർഷിപ്പിന്റെ വിവരം അദ്ദേഹത്തിനെ ഒന്ന് അറിയിക്കാൻ വേണ്ടി വന്നതാണ്.

ഞാൻ നേരിട്ട് ഇറങ്ങിയിട്ട് നടക്കാത്ത കാര്യമാണ് എന്റെ വീട്ടിന്റെ പുറകിലത്തെ വെള്ളപ്പൊക്കവും ഒക്കെ. അതൊക്കെ ഇല്ലാതായി. തമ്പാനൂരിലെ വെള്ളം കുറയുന്നില്ല എന്നൊക്കെ മാധ്യമങ്ങൾ നുണ പറയുകയാണ്. ഞാൻ എന്റെ സാരിയും പൊക്കിക്കൊണ്ട് അവിടെ എത്രയോ പ്രാവശ്യം നടന്നിരിക്കുന്നു .ഇപ്പോഴാണ് ആ വെള്ളം പോകാനുള്ള ഒരു സംവിധാനം ഉണ്ടായി.
ഞാൻ കണ്ടകാലം മുതൽ എങ്ങനെയാണോ ഒരു ജോലിയോടുള്ള ആത്മാർത്ഥത അത് ഇപ്പോഴും ഒരു പദവിയിൽ എത്തിയിട്ടും തുടരുന്ന ആ ഒരു രീതി അത് ഏത് രാഷ്ട്രീയക്കാരനായാലും പാർട്ടി വേറെ ജാതി വേറെ മതം വേറെ ഞാൻ അതിലൊന്നും ഊന്നി പറയുകയല്ല അതൊരു നല്ല കാര്യമാണ്.

ജനം ഒരുപാട് മനസ്സിലാക്കുന്നുണ്ട് ഇപ്പോൾ. ഇങ്ങനെയൊക്കെ ഭരിക്കാനൊക്കെ പറ്റുമല്ലേ എന്ന് .കാലം മാറി ഒരുപാട് നല്ല രീതിയിൽ വിശകലനം ചെയ്ത് ചിന്തിച്ച് പെരുമാറുന്ന ഒരു സമൂഹമാണ് ഇവിടെ ഉള്ള്ത്. തിരുവനന്തപുരം നഗരത്തിന്റെ എന്ത് കാര്യത്തിനും ഈ സർക്കാർ സഹകരിക്കും എന്ന്. തന്നെയാണ് എന്റെ പൂർണ്ണ വിശ്വാസം അവിടെ രാഷ്ട്രീയം പാടില്ല, ജാതി പാടില്ല, മതം പാടില്ല. കാരണം കേരളത്തിന്റെ തലസ്ഥാനമാണിത്. ഞാൻ എന്ത് കാര്യത്തിലും ഇദ്ദേഹം മേയറായിരിക്കുന്നിടത്തോളം കാലം ഇങ്ങനെയൊക്കെയുള്ള പ്രവർത്തന രീതിയാണെങ്കിൽ ഞാൻ കൂടെ നിൽക്കും.

42 വർഷം സഹകരിച്ച ഒരു പ്രസ്ഥാനത്തിന് ആൾക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. അതിൽ ഇപ്പോൾ കിടന്ന് ചില പെണ്ണുങ്ങൾ അടക്കമുള്ളവരുടെ വാചകിടി കേൾക്കുമ്പോൾ ചിലപ്പോൾ ഒരു ചെറിയ പ്രയാസം തോന്നാറുണ്ട്. ഇവരൊക്കെ ആര് ഇങ്ങനെ കിടന്ന് ഭരിക്കാ.ൻ പറയേണ്ടവർ പറയട്ടെ .ഒരു നേതൃത്വ നിരയുണ്ട്.ഒരു കുടുംബത്തിൽ കാർണവൻമാർ സംസാരിക്കുമ്പോൾ അവരുടെ അനുഭവ സമ്പത്തുണ്ട് ,ലോകപരിചയമുണ്ട്, അതൊക്കെ ഉണ്ടെന്ന് ചെറുപ്പക്കാർ മനസ്സിലാക്കണം.

പിഷാരടി അടുത്തിടെ പറയുന്നത് കേട്ടു വയസായവർ അസൂയ കൊണ്ടാണ് പറയുന്നത് എന്നൊക്കെ. അല്ല, ഈ പിഷാരടി മാറ്റി പറയുന്ന കാലം വരും. ഒരു 65 വയസ്സ് കഴിയട്ടെ. ഏത് മന്ത്രി നല്ലത് ചെയ്താലും ഞാൻ എഴുതാറുണ്ടല്ലോ. ആര് ഭരിക്കാൻ വന്നാലും അണികൾ നല്ലത് പറഞ്ഞു കൊടുക്കുന്നത് ജനത്തിന്റെ ഇടയിൽ വീണ്ടും നമ്മൾ അധികാരത്തിൽ വരാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആയിരിക്കണം. ഒന്ന് ഇറങ്ങി കിട്ടിയാൽ മതിയേ എന്ന് പറയിപ്പിക്കരുത്' അവർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma