മുന്‍ ധനകാര്യ മന്ത്രി വി വിശ്വാനാഥ മേനോന് അന്തരിച്ചു
Recommended Video
എറണാകുളം: മുന്‍ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായ വി വിശ്വാനാഥ മേനോന് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1987 ലെ ഇകെ നായനാര്‍ മത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന വിശ്വനാഥ മേനോന് രണ്ട് തവണ പാര്‍ലമെന്റ് അംഗമായിരുന്നു.
12 വര്‍ഷം എഫ്എസിടി യൂണിയന് പ്രസിഡന്റായിരുന്ന വിശ്വനാഥ മേനോന് 14 വര്‍ഷം ഇന്‍ഡല്‍ യൂണിന്റേയും പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1967 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് മുൻ കേന്ദ്രമന്ത്രി എ എം തോമസിനെതിരെ സിപിഐ എം സ്ഥാനാർഥിയായി മൽസരിച്ച് വിജയിച്ചു.

പാർടി അംഗമാവുന്നത്
1945 ലാണ് വിശ്വനാഥ മേനോന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി അംഗമാവുന്നത്. 1964 ൽ പാർടി പിളർന്നപ്പോൾ സിപിഐ എമ്മിൽ നിലകൊണ്ടു. 1964 ൽ ചൈനീസ് ചാരനെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് 18 മാസം ജയിലില്‍ കിടന്നു.

1974 ൽ രാജ്യസഭയിലേക്ക്
1971 ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 1974 ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്ന് മൽസരിച്ചു വിജയിച്ചാണ് അദ്ദേഹം ഇ കെ നായനാർ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായാവുന്നത്.

വിദ്യാഭ്യാസം
അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1927 ജനുവരി 15 ന് എറണാകുളത്താണ് വി വിശ്വനാഥ മേനോൻ ജനിച്ചത്. എറണാകുളം ശ്രീരാമവർമ സ്കൂളിലും മഹാരാജാസ് കോളേജിലും മുംബൈ ലോ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി . ഹൈക്കോടതിയിലും മറ്റ് കോടതികളിലും അഭിഭാഷകനായിരുന്നു.

കുടുംബം
ഭാര്യ: കെ പ്രഭാവതി മേനോൻ (റിട്ട. ടീച്ചർ) മക്കൾ: അഡ്വ. വി അജിത് നാരായണൻ (മുൻ സീനിയർ ഗവ. പ്ലീഡർ) ഡോ. വി മാധവചന്ദ്രൻ, മരുമക്കൾ: ഡോ. ശ്രീജ അജിത് (അസി. പ്രൊഫസർ സെന്റ് പീറ്റേഴ്സ് കോളേജ്, കോലഞ്ചേരി) പ്രീതി മാധവ് (അസി. പ്രൊഫസർ എംഇഎസ് കോളേജ്, എടത്തല)
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications