കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ധനകാര്യ മന്ത്രി വി വിശ്വാനാഥ മേനോന്‍ അന്തരിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
മുന്‍ ധനകാര്യ മന്ത്രി വി വിശ്വാനാഥ മേനോന്‍ അന്തരിച്ചു

എറണാകുളം: മുന്‍ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായ വി വിശ്വാനാഥ മേനോന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1987 ലെ ഇകെ നായനാര്‍ മത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന വിശ്വനാഥ മേനോന്‍ രണ്ട് തവണ പാര്‍ലമെന്‍റ് ​അംഗമായിരുന്നു.

12 വര്‍ഷം എഫ്എസിടി യൂണിയന്‍ പ്രസിഡന്‍റായിരുന്ന വിശ്വനാഥ മേനോന്‍ 14 വര്‍ഷം ഇന്‍ഡല്‍ യൂണിന്‍റേയും പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1967 ലെ പാർലമെന്റ‌്‌ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന‌് മുൻ കേന്ദ്രമന്ത്രി എ എം തോമസിനെതിരെ സിപിഐ എം സ്ഥാനാർഥിയായി മൽസരിച്ച‌് വിജയിച്ചു.

പാർടി അംഗമാവുന്നത്

പാർടി അംഗമാവുന്നത്

1945 ലാണ് വിശ്വനാഥ മേനോന്‍ ഇന്ത്യൻ കമ്യൂണിസ‌്റ്റ‌് പാർടി അംഗമാവുന്നത്. 1964 ൽ പാർടി പിളർന്നപ്പോൾ സിപിഐ എമ്മിൽ നിലകൊണ്ടു. 1964 ൽ ചൈനീസ‌് ചാരനെന്ന പേരിൽ അറസ‌്റ്റ‌് ചെയ്യപ്പെട്ട് 18 മാസം ജയിലില്‍ കിടന്നു.

1974 ൽ രാജ്യസഭയിലേക്ക‌്

1974 ൽ രാജ്യസഭയിലേക്ക‌്

1971 ൽ നടന്ന പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 1974 ൽ രാജ്യസഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടു. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്ന‌് മൽസരിച്ചു വിജയിച്ച‌ാണ് അദ്ദേഹം ഇ കെ നായനാർ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായാവുന്നത്.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട‌് ലക്ഷ‌്മിക്കുട്ടിയമ്മയുടെയും പുത്രനായി 1927 ജനുവരി 15 ന‌് എറണാകുളത്താണ‌് വി വിശ്വനാഥ മേനോൻ ജനിച്ചത‌്. എറണാകുളം ശ്രീരാമവർമ സ‌്കൂളിലും മഹാരാജാസ‌് കോളേജിലും മുംബൈ ലോ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി . ഹൈക്കോടതിയിലും മറ്റ‌് കോടതികളിലും അഭിഭാഷകനായിരുന്നു.

കുടുംബം

കുടുംബം

ഭാര്യ: കെ പ്രഭാവതി മേനോൻ (റിട്ട. ടീച്ചർ) മക്കൾ: അഡ്വ. വി അജിത‌് നാരായണൻ (മുൻ സീനിയർ ഗവ. പ്ലീഡർ) ഡോ. വി മാധവചന്ദ്രൻ, മരുമക്കൾ: ഡോ. ശ്രീജ അജിത്‌ (അസി. പ്രൊഫസർ സെന്റ‌് പീറ്റേഴ‌്സ‌് കോളേജ‌്, കോലഞ്ചേരി) പ്രീതി മാധവ‌് (അസി. പ്രൊഫസർ എംഇഎസ‌് കോളേജ‌്, എടത്തല)

<strong> ബിജെപി 150 സീറ്റിലേക്ക് ഒതുങ്ങും; കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ വരും, സാധ്യതകള്‍ ഇങ്ങനെ</strong> ബിജെപി 150 സീറ്റിലേക്ക് ഒതുങ്ങും; കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ വരും, സാധ്യതകള്‍ ഇങ്ങനെ

English summary
v viswanathamenon passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X