കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ ഇതര സംഘടനകള്‍ കൈകോര്‍ക്കുന്നു; നിയമസഭയിലേക്ക് മല്‍സരിക്കും, വി ഫോര്‍ കൊച്ചി റെഡി

Google Oneindia Malayalam News

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായിരുന്നു രാഷ്ട്രീയ ഇതര സംഘടനകളുടെ സാന്നിധ്യം. കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫിന്റെ പരാജയത്തിന് ഒരു പരിധി വരെ വഴിയൊരുക്കിയത് വി ഫോര്‍ കൊച്ചിയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് പ്രബല മുന്നണികള്‍ക്കുമെതിരെ മല്‍സരിക്കാന്‍ രംഗത്തിറങ്ങുകയാണ് വി ഫോര്‍ കൊച്ചി. മാത്രമല്ല, ചെല്ലാനം ട്വന്റി ട്വന്റി, വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ തുടങ്ങിയ സംഘടനകളുമായും ഇവര്‍ ചര്‍ച്ച നടത്തുന്നു എന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടാകുമെന്ന് വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍ മാതൃഭൂമിയോട് പറഞ്ഞു.

v

വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്ന സംഭവത്തില്‍ നിപുണ്‍ ചെറിയാന്‍ അറസ്റ്റിലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ജയില്‍മോചിതനായത്. ഈ സംഭവത്തില്‍ സര്‍ക്കാരിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. പണി പൂര്‍ത്തിയായിട്ടും പാലം തുറന്നുകൊടുക്കാത്തതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ജോയ് മാത്യു ഉള്‍പ്പെടെയുള്ള സാംസ്‌കാരിക നായകരും സര്‍ക്കാരിനെതിരെ രംഗത്തുവന്നു.

ഉമ്മന്‍ ചാണ്ടി കളിതുടങ്ങി; രഹുലും പ്രിയങ്കയും എത്തും, ഒരൊറ്റ ലക്ഷ്യം, ഗെഹ്ലോട്ട് ഇന്നെത്തുംഉമ്മന്‍ ചാണ്ടി കളിതുടങ്ങി; രഹുലും പ്രിയങ്കയും എത്തും, ഒരൊറ്റ ലക്ഷ്യം, ഗെഹ്ലോട്ട് ഇന്നെത്തും

ജനകീയ കൂട്ടായ്മങ്ങള്‍ തങ്ങളെ ആവശ്യപ്പെടുന്നുണ്ടെന്ന് വി ഫോര്‍ കൊച്ചി പറയുന്നു. മറ്റൊരു ഓപ്ഷനില്ലാത്തത് കൊണ്ടാണ് ജനങ്ങള്‍ എല്‍ഡിഎഫിനും യുഡിഎഫിനും എന്‍ഡിഎക്കും വോട്ട് ചെയ്യുന്നതെന്നും ഇവയ്‌ക്കെല്ലാം ബദലാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നിപുണ്‍ ചെറിയാന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വിശ്വാസമര്‍പ്പിക്കാന്‍ കഴിയുന്ന മുന്നേറ്റം കേരളത്തിലുണ്ടായാല്‍ മാറ്റം വരും. അതാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്നും നിപുണ്‍ ചെറിയാന്‍ പറയുന്നു.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
V4 Kerala declares will contest in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X