ജോലി തേടി വിഎസിന്റെ മകന്‍ ദുബായിലേയ്ക്ക്
തിരുവനന്തപുരം: പഴ്‌സണല്‍ സറ്റാഫുകള്‍ക്ക് പിന്നാലെ ജോലിയ്ക്കായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറും വിദേശത്തേയ്ക്ക്. ഐഎച്ച്ആര്‍ഡി ഡെപ്യൂട്ടി ഡയറക്ടറായ അരുണ്‍ കുമാര്‍ ജോലിയ്ക്കായി ദുബായിലേയ്ക്കാണ് യാത്ര തിരിച്ചത്. രണ്ടുമാസമായി ജോലിയില്‍ അവധിയിലായിരുന്നു അരുണ്‍. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയ്ക്ക് തിരുവനന്തപുരത്ത് നിന്നുള്ള ദുബായ് വിമാനത്തിലാണ് അരുണ്‍ യാത്ര തിരിച്ചത്.
വിവിധ കേസുകളിലായി അന്വേഷണം നടക്കുന്ന കാരണം പറഞ്ഞ് തനിയ്ക്ക് മാത്രം ഐഎച്ച്ആര്‍ഡിയില്‍ ശമ്പള പരിഷ്‌ക്കരണം നല്‍കിയിരുന്നില്ലെന്നും അരുണ്‍ കുമാര്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായ ശമ്പള പരിഷ്‌ക്കരണമോ ഇന്‍ക്രിമെന്റോ തനിയ്ക്ക് ലഭിച്ചിട്ടില്ലെന്ന് അരുണ്‍. ആകെയുള്ള 300 ജീവനക്കാരില്‍ താനൊഴികെ മറ്റെല്ലാവര്‍ക്കും ശമ്പള പരിഷ്‌ക്കരണം നല്‍കിയിരുന്നു.

ജോലിയ്‌ക്കൊപ്പം പോസ്റ്റ് ഡോക്ടറല്‍ പഠനം കൂടി ഉദ്ദേശിച്ചാണ് അരുണ്‍ ദുബായിലേയ്ക്ക് യാത്ര തിരിച്ചത്. കേസന്വേഷണത്തിന്റെ പേര് പറഞ്ഞ് തനിയ്ക്ക് ലഭിയ്‌ക്കേണ്ട ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിയ്ക്കുകയാണെന്ന് അരുണ്‍കുമാര്‍ പറയുന്നു.












Click it and Unblock the Notifications