Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയോ മോഹന്‍ലാലോ ആരാകും പിണറായി? പോസ്റ്ററിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രൂപസാദൃശ്യത്തിലെത്തുന്ന മോഹന്‍ലാലിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയിലെ സജീവ ചര്‍ച്ചാ വിഷയം. ഹരികൃഷ്ണന്‍ എഴുതി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്.

പിണറായിടുടെ രൂപവുമായി ഏറെ സാദൃശ്യമുള്ള രീതിയിലാണ് മോഹലന്‍ലാലിന്‍റെ മേക്കോവര്‍. സംവിധായകന്‍റെയും എഴുത്തുകരന്‍റെയും പേര് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനാല്‍ പലരും ഇത് സത്യമാണെന്ന് തെറ്റിദ്ധരിക്കുകയു ചെയ്തു. എന്നാല്‍ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാരമോനോന്‍..

ശ്രീകുമാരനമേനോന്‍

ശ്രീകുമാരനമേനോന്‍

ഒടിയന്‍ എന്ന ചിത്രത്തിന്‍റെ ആലോചനകള്‍ക്ക് മുമ്പ് താന്‍ ആലോചിച്ചിരുന്ന പ്രൊജക്ട് ആണിതെന്നും അതിന്‍റെ ഭാഗമായി വരച്ച ചില സ്കെച്ചുകള്‍ ആരോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണെന്നാണ് ശ്രീകുമാരനമേനോന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മോഹൻലാൽ-നെ നായകനാക്കി

മോഹൻലാൽ-നെ നായകനാക്കി

ഇന്ന് സോഷ്യൽ മീഡിയയിൽ ഞാൻ ശ്രീ മോഹൻലാൽ-നെ നായകനാക്കി COMRADE എന്ന പേരിൽ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകൾ പ്രചരിക്കുക ഉണ്ടായി. Creative പോസ്റ്റേഴ്സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ്‌ കളും ആലോചിക്കും.

ഒടിയനും മുൻപേ

ഒടിയനും മുൻപേ

അതിൽ ചിലത് നടക്കും ചിലത് നടക്കില്ല. Comrade എന്ന ഈ പ്രൊജക്റ്റ്‌ വളരെ മുൻപ് ആലോചിത് ആണ് ഒടിയനും മുൻപേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോൺസെപ്റ് സ്കെച്ച്കൾ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്.

എത്തിക്സ് നു നിരക്കാത്ത പ്രവർത്തി

എത്തിക്സ് നു നിരക്കാത്ത പ്രവർത്തി

ഈ വാർത്ത യാഥാർഥ്യം അല്ല. ലാലേട്ടൻ അറിയാത്ത വാർത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വർക്ക്‌ എത്തിക്സ് നു നിരക്കാത്ത പ്രവർത്തിയായി പോയി ഇതെന്നാണ് ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്

ഫേസ്ബുക്ക് പോസ്റ്റ്

ശ്രീകുമാര മേനോന്‍

ഇഷ്ടതാരങ്ങളുടെ രൂപങ്ങള്‍

ഇഷ്ടതാരങ്ങളുടെ രൂപങ്ങള്‍

ഇഷ്ടതാരങ്ങളുടെ രൂപങ്ങള്‍ രാഷ്ട്രീയ നേതാക്കളുടേയും ചരിത്രപുരുഷന്‍മാരുടെയും മുഖങ്ങളുമായി ചേര്‍ത്തുവെച്ചുള്ള ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ക്ക് സോഷ്യല്‍ മീഡിയിയില്‍ പലപ്പോഴും വലിയ പ്രചരണം ലഭിക്കാറുണ്ട്.

മമ്മൂട്ടിയുടെ ചിത്രവും

മമ്മൂട്ടിയുടെ ചിത്രവും

മോഹന്‍ലാലിനെ പിണറായി വിജയനുമായി സാദൃശ്യപ്പെടുത്തിയത് പോലെ മുമ്പ് സമാന രീതിയില്‍ മമ്മൂട്ടിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സഖാവ് പിവി എന്ന സിനിമയുടെ പേരിലായിരുന്നു മമ്മുട്ടിയുടെ ചിത്രം പ്രചരിച്ചത്.

വലിയ പ്രചര​ണം

വലിയ പ്രചര​ണം

സാനി യാസ് എന്ന കലാകാരാന്‍ ആയിരുന്നു ആ ചിത്രം സൃഷ്ടാവ്. ഇത്തരം പോസ്റ്റര്‍ ഡിസൈനിങ് പ്രതിഭ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രശസ്തനാണ് സാനിയാസ്. സാനിയുടെ പോസ്റ്ററിന് അന്ന് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചര​ണം ലഭിച്ചിരുന്നു. ‌

രണ്ട് സൂപ്പര്‍താരങ്ങളുടെ ചിത്രം

രണ്ട് സൂപ്പര്‍താരങ്ങളുടെ ചിത്രം

മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും ഫിദല്‍ കാസ്‌ട്രോ ആയി ചിത്രീകരിച്ച സാനി യാസിന്റെ പോസ്റ്ററുകളും മുമ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതായാലും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ രൂപവുമായി സാമ്യപ്പെടുത്തി മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളാണ് ഇതിനോടകം പുറത്തുവന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+