പഠനവും വിനോദവും സമന്വയിച്ച് ക്യാംപ്: അവധിക്കാലത്ത് കുട്ടികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് ഡബ്ല്യുഎസ്എസ്
മാനന്തവാടി: കളിചിരികളുമായി ആസ്വദിച്ച അവധിക്കാലം തീരാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. അവധിക്കാല ജീവിതത്തില്‍ കുട്ടികള്‍ക്ക് നവ്യാനുഭവമൊരുക്കി വയനാട് സോഷ്യല്‍ സര്‍വ്വീസ് സോസൈറ്റി ശ്രദ്ധേയമായി. സ്കൂള്‍ അവധിക്കാലത്തിന്റെ അവസാന നാളുകളില്‍ കളിയും ചിരിയും പഠനവുമായി പഠനവുമായി ഒത്തുചേര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും അത് പുതിയ അനുഭവമായി.
വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നേതൃത്വം നല്കുന്ന സമഗ്ര ആദിവാസി വികസന പദ്ധതിയിലെ വിദ്യാര്‍ത്ഥികളും ഇന്ത്യയിലെ വിവിധ കോളേജുകളിലെ സാമൂഹ്യ സേവനം മുഖ്യ വിഷയമായി പഠിക്കുന്ന വിദ്യാര്‍ത്ഥികളുമാണ് മാനന്തവാടി താലൂക്കിലെ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ എടമുണ്ട കോളനിയില്‍ ഒത്തുചേര്‍ന്ന് പഠനവും വിനോദവുമായി ഒരുമിച്ചത്. വ്യക്തിത്വ വികസനം, നേതൃത്വം, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകളും വിവിധ ഗെയിമുകളും, മത്സരങ്ങളും ക്യാമ്പിന്റെ ഭാഗമായി നടത്തിയപ്പോള്‍ വിദ്യാര്ത്ഥികളൊന്നൊഴിയാതെ എല്ലാത്തിലും സജീവമായി. ക്യാമ്പ് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടര്‍ റെവ.ഫാ. ജിനോജ് പാലത്തടത്തില്‍ ഉദ്ഘടാനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ ജോസ്.പി.എ, ഫാ. അഭിലാഷ്, ഷൈനി ദേവസ്സ്യ എന്നിവര്‍ സംസാരിച്ചു.

ലയോള കോളേജ് ചെന്നൈ, സെന്റ് ജോസഫ് കോളേജ് ബാംഗ്ലൂര്‍, ലയോള കോളേജ് തിരുവനന്തപുരം, വിമല കോളേജ് ത്രിശൂര്‍, എസ് എന്‍ ഡി പി കോളേജ് പെരിന്തല്‍മണ്ണ, സെന്റ് ജോസഫ് കോളേജ് ഇരിഞ്ഞാലക്കുട എന്നിവടിങ്ങളിലെ വിദ്ധ്യാര്‍ത്ഥികള്‍ പഠന ക്യാമ്പിന് നേതൃത്വം നല്കി. ആദിവാസി ഊരുകളില്‍ അവധിക്കാലത്തോട് അനുബന്ധിച്ച് നിരവധി സന്നദ്ധസംഘടനകളാണ് ഇത്തവണ വിവിധ സേവനപ്രവര്ത്തനങ്ങളുമായെത്തിയത്. ഫെയ്സ്ബുക്ക് കൂട്ടായ്മയായ കൊച്ചിന് ഫുഡിസ് ആദിവാസികള്‍ക്കായി നടത്തിയ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
ക്യാപ്ഷന്‍
വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്യാംപില്‍ നിന്ന്
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications