കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠനവും വിനോദവും സമന്വയിച്ച് ക്യാംപ്: അവധിക്കാലത്ത് കുട്ടികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് ഡബ്ല്യുഎസ്എസ്

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കളിചിരികളുമായി ആസ്വദിച്ച അവധിക്കാലം തീരാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. അവധിക്കാല ജീവിതത്തില്‍ കുട്ടികള്‍ക്ക് നവ്യാനുഭവമൊരുക്കി വയനാട് സോഷ്യല്‍ സര്‍വ്വീസ് സോസൈറ്റി ശ്രദ്ധേയമായി. സ്‌കൂള്‍ അവധിക്കാലത്തിന്റെ അവസാന നാളുകളില്‍ കളിയും ചിരിയും പഠനവുമായി പഠനവുമായി ഒത്തുചേര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും അത് പുതിയ അനുഭവമായി.

വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നേതൃത്വം നല്‍കുന്ന സമഗ്ര ആദിവാസി വികസന പദ്ധതിയിലെ വിദ്യാര്‍ത്ഥികളും ഇന്ത്യയിലെ വിവിധ കോളേജുകളിലെ സാമൂഹ്യ സേവനം മുഖ്യ വിഷയമായി പഠിക്കുന്ന വിദ്യാര്‍ത്ഥികളുമാണ് മാനന്തവാടി താലൂക്കിലെ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ എടമുണ്ട കോളനിയില്‍ ഒത്തുചേര്‍ന്ന് പഠനവും വിനോദവുമായി ഒരുമിച്ചത്. വ്യക്തിത്വ വികസനം, നേതൃത്വം, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകളും വിവിധ ഗെയിമുകളും, മത്സരങ്ങളും ക്യാമ്പിന്റെ ഭാഗമായി നടത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളൊന്നൊഴിയാതെ എല്ലാത്തിലും സജീവമായി. ക്യാമ്പ് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടര്‍ റെവ.ഫാ. ജിനോജ് പാലത്തടത്തില്‍ ഉദ്ഘടാനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ ജോസ്.പി.എ, ഫാ. അഭിലാഷ്, ഷൈനി ദേവസ്സ്യ എന്നിവര്‍ സംസാരിച്ചു.

camp

ലയോള കോളേജ് ചെന്നൈ, സെന്റ് ജോസഫ് കോളേജ് ബാംഗ്ലൂര്‍, ലയോള കോളേജ് തിരുവനന്തപുരം, വിമല കോളേജ് ത്രിശൂര്‍, എസ് എന്‍ ഡി പി കോളേജ് പെരിന്തല്‍മണ്ണ, സെന്റ് ജോസഫ് കോളേജ് ഇരിഞ്ഞാലക്കുട എന്നിവടിങ്ങളിലെ വിദ്ധ്യാര്‍ത്ഥികള്‍ പഠന ക്യാമ്പിന് നേതൃത്വം നല്‍കി. ആദിവാസി ഊരുകളില്‍ അവധിക്കാലത്തോട് അനുബന്ധിച്ച് നിരവധി സന്നദ്ധസംഘടനകളാണ് ഇത്തവണ വിവിധ സേവനപ്രവര്‍ത്തനങ്ങളുമായെത്തിയത്. ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ കൊച്ചിന്‍ ഫുഡിസ് ആദിവാസികള്‍ക്കായി നടത്തിയ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

ക്യാപ്ഷന്‍

വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്യാംപില്‍ നിന്ന്

English summary
vacation camp for childrens by wss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X