45ന് താഴെ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ നാളെ മുതൽ; മാർഗരേഖ പുറത്തിറക്കി സർക്കാർ
തിരുവനന്തപരം; 45 നു താഴെ പ്രായമുള്ള ഗുരുതര രോഗബാധിതരുടെ കൊവിഡ് വാക്സിനേഷന് നാളെ മുതൽ. ഒന്നും രണ്ടും ഡോസിനായി ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതിനുള്ള വ്യക്തമായ മാർഗരേഖയും ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ഗുരുതര ഹൃദ്രോഗമുള്ളവർ, അർബുദ ബാധിതർ, രക്തസംബന്ധമായ ഗുരുതര രോഗങ്ങളുള്ളവർ, എച്ച്. ഐ.വി ബാധിതർ,ഗുരുതരാവസ്ഥയിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ചികിൽസ തേടുന്നവർ, പക്ഷാഘാതമുണ്ടായവർ, വൃക്ക-കരൾ രോഗികൾ, അവയവ മാറ്റo നടത്തിയവർ, ഗുരുതര ശ്വാസകോശ രോഗികൾ തുടങ്ങി 20 രോഗാവസ്ഥകളുള്ളവർക്കാണ് ആദ്യം ഘട്ടത്തിൽ കുത്തിവെയ്പ്പ് നൽകുക.
റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍
33,500-ാളം അപേക്ഷകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. എന്നാൽ മുൻഗണനക്ക് അർഹതയില്ലെന്ന് കണ്ട് ആയിരത്തോളം അപേക്ഷകൾ തള്ളിയിട്ടുണ്ട്. വാക്സിനേഷനായി സംസ്ഥാനം പ്രത്യേക മാർഗരേഖയും പുറത്തിറക്കിയിട്ടുണ്ട്. അതേസമയം മുൻഗണന ലഭിച്ചവർക്ക് വാക്സിനെടുക്കേണ്ട തിയതി ഉൾപ്പെടെയുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പ് എസ്എംഎസിലൂടെ അറിയിക്കും.
ഹോട്ട് ആന്റ് ഗ്ലാമറസായി നടി അപ്സര റാണി, ഫോട്ടോകൾ കാണാം












Click it and Unblock the Notifications