മഹാമാരി നിയന്ത്രിക്കുന്നതില്‍ പ്രധാനം വാക്സിനേഷന്‍ എന്നാല്‍ കേന്ദ്രത്തിന് അലംഭാവം: രാഹുല്‍
ദില്ലി: രാജ്യത്ത് ദിവസേനയുള്ള കോവിഡ് വാക്സിന്‍ കുത്തിവയ്പ്പുകളുടെ എണ്ണം ഗണ്യമായ തോതില്‍ കുറഞ്ഞുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിരോധ കുത്തിവയ്പ്പാണ് കോവിഡ് മാഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പ്രധാന മാർഗ്ഗം. എന്നാൽ അത് കാര്യമായി എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറുവന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഏപ്രിലിനേതിനേക്കാള്‍ മെയ് മാസങ്ങളിൽ വാക്സിൻ ഡോസുകളുടെ എണ്ണത്തിൽ കുറവുണ്ടായെന്ന് കാണിക്കുന്ന ഒരു ഗ്രാഫും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതിദിന ശരാശരി വാക്സിനേഷന്റെ എണ്ണം ദൈനംദിന ഉൽപാദനത്തേക്കാൾ കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഏപ്രിലിലെ മൊത്തം പ്രതിരോധ കുത്തിവയ്പ്പുകൾ 8.98 കോടിയാണെങ്കില്‍ മെയ് മാസത്തിൽ (20 വരെ) ഇത് 3.69 കോടിയായി കുറഞ്ഞുവെന്നാണ് രാഹുല്‍ ഗാന്ധി പങ്കുവെച്ച ഗ്രാഫ് വ്യക്തമാക്കുന്നത്. മൊത്തം പ്രതിദിന ഉൽപാദനമായ 26.66 ലക്ഷം ഡോസുകളിൽ നിന്ന് ഏപ്രിലിൽ പ്രതിദിന ശരാശരി വാക്സിനേഷൻ 29.95 ലക്ഷമായിരുന്നു. എന്നാല്‍ മെയ് മാസത്തിൽ 25.80 ലക്ഷം ഡോസ് ഉൽപാദനം നടന്നപ്പോള്‍ നടന്നത് പ്രതിദിനം 18.44 ലക്ഷം വാക്സിന്‍ മാത്രം. വാക്സിന്‍ പോളിസിയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയതിനെ ശേഷമാണ് ഈ കുറവ് ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഏപ്രില്‍ 1 മുതല്‍ 11 വരെ 3.5 മില്യണ് മുകളില്‍ വാക്സിനേഷനായിരുന്നു നടന്നത്. എന്നാല്‍ മെയ് 11 മുതല്‍ 20 വരെ നടന്നത് 2 മില്ല്യണില്‍ താഴെ വാക്സിനേഷനാണെന്നും രാഹുല്‍ പങ്കുവെച്ച കണക്ക് വ്യക്തമാക്കുന്നു. ഏപ്രിലില്‍ മൊത്തം 8.98 കോടി വാക്സിനേഷന്‍ നടന്നു. എന്നാല്‍ മെയ് 20 വരെ നടന്നത് 3.69 കോടി വാക്സിനേഷന്‍ മാത്രം. 29.95 ശതമാനമായിരുന്നു ഏപ്രില്‍ മാസത്തിലെ പ്രതിദിന ശാരശരി വാക്സിനേഷന്‍. എന്നാല്‍ മെയ് മാസത്തില്‍ ഇത് 18.44 ശതമാനമായി കുറഞ്ഞത്.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
26.66 ശതമാനമായിരുന്നു എപ്രിലില്‍ മാസത്തിലെ ശരാശരി പ്രതിദിന വാക്സിന്‍ നിര്‍മ്മാണമെങ്കില്‍ മെയ് 20 വരെ അത് 25.80 ശതമാനം മാത്രമാണ്. ഉത്പാദനവും വിതരണവും തമ്മില്‍ മെയ് മാസത്തില്‍ -3.29 ശതമാനത്തിന്‍റെ വ്യത്യാസമാണ് ഉള്ളതെങ്കില്‍ മെയ് മാസത്തില്‍ ഇത് 7.36 ശതമാനത്തിലേക്ക് എത്തിയെന്നും രാഹുല്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഞെട്ടിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ജയസൂര്യയുടെ നായിക; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications