കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിയോ നിർമാർജ്ജന യജ്നം പോലെ രാജ്യവ്യാപകമായി വാക്സിനേഷൻ ക്യാമ്പയിൻ നടത്തേണ്ടതുണ്ട്: എളമരം കരീം

Google Oneindia Malayalam News

തിരുവനന്തപുരം; കോവിഡ് വാക്സിൻ ലഭ്യമാകുന്ന നേരം മുതൽ മുഴുവൻ ജനങ്ങൾക്കും സൗജന്യ വാക്സിനേഷൻ നൽകാനുള്ള ഇടപെടലും കേന്ദ്രം നടത്തേണ്ടതാണ്. പോളിയോ നിർമാർജ്ജന യജ്നം പോലെ രാജ്യവ്യാപകമായി വാക്സിനേഷൻ ക്യാമ്പയിൻ നടത്തേണ്ടതുണ്ടെന്ന് സിപിഎം നേതാവ് എളമരം കരീം. രാജ്യത്തെ കോവിഡ് സാഹചര്യത്തേക്കുറിച്ചും വാക്സിൻ പുരോഗതിയെ കുറിച്ചും ചർച്ചചെയ്യാൻ പ്രധാനമന്ത്രി വിളിച്ചുചേർത്ത പാർലമെന്റിലെ കക്ഷി നേതാക്കന്മാരുടെ യോഗത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയയാിരുന്നു അദ്ദേഹം.

പോളിയോ നിർമാർജ്ജന യജ്നം പോലെ രാജ്യവ്യാപകമായി വാക്സിനേഷൻ ക്യാമ്പയിൻ നടത്തേണ്ടതുണ്ട്. രാജ്യത്തെ ആരോഗ്യമേഖലയെ നവീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കേന്ദ്രം ആരോഗ്യരംഗത്തു കൂടുതൽ വിഹിതം നീക്കിവെക്കേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എളമരം കരീമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

elamaramkareem

രാജ്യത്തെ കോവിഡ് സാഹചര്യത്തേക്കുറിച്ചും വാക്സിൻ പുരോഗതിയെ കുറിച്ചും ചർച്ചചെയ്യാൻ പ്രധാനമന്ത്രി വിളിച്ചുചേർത്ത പാർലമെന്റിലെ കക്ഷി നേതാക്കന്മാരുടെ യോഗത്തിൽ പങ്കെടുത്തു. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദശലക്ഷത്തിൽ 6800ലധികം പേർക്ക് രോഗം ബാധിക്കുകയും നൂറുപേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ കോവിഡ് പ്രതോരോധത്തിൽ കേന്ദ്ര സർക്കാരിന്റെ കൂടുതൽ കാര്യക്ഷമായ ഇടപെടൽ ആവശ്യമാണ്‌. കോവിഡ് വാക്സിൻ ലഭ്യമാകുന്ന നേരം മുതൽ മുഴുവൻ ജനങ്ങൾക്കും സൗജന്യ വാക്സിനേഷൻ നൽകാനുള്ള ഇടപെടലും കേന്ദ്രം നടത്തേണ്ടതാണ്.

പോളിയോ നിർമാർജ്ജന യജ്നം പോലെ രാജ്യവ്യാപകമായി വാക്സിനേഷൻ ക്യാമ്പയിൻ നടത്തേണ്ടതുണ്ട്. രാജ്യത്തെ ആരോഗ്യമേഖലയെ നവീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കേന്ദ്രം ആരോഗ്യരംഗത്തു കൂടുതൽ വിഹിതം നീക്കിവെക്കേണ്ടതുണ്ട്. പൊതുമേഖലയിൽ കൂടുതൽ ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ടായാൽ മാത്രമേ സാധാരണ ജനങ്ങൾക്ക് ഫലപ്രദമായും ചെലവുകുറഞ്ഞ രീതിയിലും ആരോഗ്യ പരിപാലനം സാധ്യമാകൂ. കോവിഡ് പ്രതിരോധത്തിൽ കേരളം തീർത്ത മാതൃകയുടെ അടിസ്ഥാനം ഇതാണ്. സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലിലൂടെ മാത്രമേ ഇത് സാധ്യമാകൂ. മാത്രമല്ല രാജ്യത്തെ സാമ്പത്തികസ്ഥിതി ഏറ്റവും മോശമായ ഈ സാഹചര്യത്തിൽ ജനങ്ങളുടെ കയ്യിൽ പണമെത്തിക്കാൻ ആവശ്യമായ നടപടികളാണ് കേന്ദ്രം സ്വീകരിക്കേണ്ടത്.

Recommended Video

cmsvideo
Covid vaccine could be ready in next few weeks, says PM Modi | Oneindia Malayalam

കോവിഡ് പാക്കേജുകൾ എന്ന പേരിൽ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകൾ ഒന്നും തന്നെ ഈ രീതിയിലുള്ളവയായിരുന്നില്ല. സിപിഐഎം നിരവധിതവണ കേന്ദ്രത്തോട് ആവശ്യപ്പെട്ട ഈ കാര്യങ്ങൾ നടപ്പിലാക്കാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല. ഈ നിലയിൽ രാജ്യത്തെ ജനങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കാനാവശ്യമായ ദീർഘവീക്ഷണമുള്ള പദ്ധതികളും നയങ്ങളും നടപ്പിലാക്കണം എന്ന് പ്രധാനമന്ത്രിയോട് യോഗത്തിനുമുന്നോടിയായി കത്ത് മുഖേനെ ആവശ്യപ്പെട്ടു.

English summary
Vaccination should be done nationwide like polio eradication campaign: Elamaram Kareem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X