വാക്സിൻ സർട്ടിഫിക്കറ്റ് ടീ ഷർട്ടിൽ; പുത്തൻ ആശയം ഏറ്റെടുത്ത് സോഷ്യൽ മീഡിയ ..വൻ ഹിറ്റ്
മലപ്പുറം; വാക്സിൻ എടുത്തോ? പുറത്തിറങ്ങിയാൽ ആദ്യം കേൾക്കുന്ന ചോദ്യമാണിത്. എന്തായാലും അടുത്ത തവണ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കാൻ ഒരു പുതിയ മാർഗമുണ്ട്, എന്താണെന്നല്ലേ? വാക്സിൻ സർട്ടിഫിക്കറ്റ് വിവരങ്ങൾ പ്രിന്റ് ചെയ്ത ടീ ഷർട്ട്. മലപ്പുറത്തുള്ള ഇംപീരിയൽ പ്രസ് ആണ് വേറിട്ട ആശയത്തിന് പിന്നിൽ.ഇവരുടെ പുതിയ പരീക്ഷണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ ഹിറ്റാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നിരവധി പേർ ടീ ഷർട്ടിനായി തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് പറയുകയാണ് പ്രസ് ഉടമകളിൽ ഒരാളായ യു ഫൈസൽ.

ഹോട്ട് ലുക്കിൽ ഇഷാനി കൃഷ്ണ; ചിത്രങ്ങൾ കാണാം
വാക്സിൻ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയതോടെ പലരും വാക്സിൻ സർട്ടിഫിക്കറ്റുകൾ പഴ്സിൽ വയ്ക്കാവുന്ന സ്മാർട്ട് കാർഡ് മാതൃകയിലാക്കുന്നുണ്ട്. ഇതിന്റെ പ്രിന്റിങ്ങ് തങ്ങളുടെ പ്രസിലും ചെയ്തു നൽകുന്നുണ്ട്.കാർഡ് വാങ്ങാനെത്തിയ ഒരാളാണ് എന്നാൽ വാക്സിൻ വിവരങ്ങൾ ടീ ഷർട്ടിലും ചെയ്ത് നൽകുമോയെന്ന് ചോദിച്ചത്. നല്ല ആശയമാണെന്ന് തോന്നിയതോടെ ചെയ്ത് നൽകാമെന്ന് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇത്തരം ടീ ഷർട്ടുകൾ വലിയ ഉപകാരമാകും എന്ന് കരുതി. എന്നാൽ എന്തെങ്കിലും നിയമ പ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയായിരുന്നു ആദ്യം ഉണ്ടായതെന്ന് ഫൈസൽ പറയുന്നു.
ഇതോടെ ആദ്യം ആരോഗ്യവകുപ്പ് അധികൃതരെയാണ് ബന്ധപ്പെട്ടു. ആശയം പറഞ്ഞപ്പോൾ തന്നെ അവർ പൂർണ പിന്തുണ നൽകി. ഇതോടെ മൂന്ന് ദിവസം മുൻപ് കുറച്ച് ടീഷർട്ടുകൾ ഇത്തരത്തിൽ പ്രിന്റ് ചെയ്ത് തയ്യാറാക്കി ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇട്ടു.പ്രതീക്ഷതിനേക്കാൾ വേഗത്തിൽ ടീ ഷർട്ട് ഹിറ്റായി. ഇപ്പോൾ നിരവധി പേർ ടീ ഷർട്ടിനായി ഓഡർ നൽകിയിട്ടുണ്ട്. ക്ലബ്ബുകാർ, കടകളിൽ നിന്നുള്ളവർ,സന്നദ്ധ സേവനത്തിന് പോകുന്നവർ, ഫുട്ബോൾ കളിക്കാർ ഇവരൊക്കെയാണ് കൂടുതൽ സമീപിച്ചതെന്ന് ഫൈസൽ പറയുന്നു.
250 രൂപയാണ് ടീ ഷർട്ടിന് വില. ടീഷർട്ടിൽ വാക്സിനേഷൻ കാർഡിലെ വിവരങ്ങൾ വ്യക്തമായി തന്നെ വായിക്കാൻ സാധിക്കും. അതേസമയം ക്യൂ ആർ കോഡ‌് പെട്ടെന്ന് സ്‌കാൻ ചെയ്യാനാവില്ല. അതിനാൽ ടീ ഷർട്ട് ധരിച്ചാലും ആധാർ കാർഡ് കൈയ്യിൽ കരുതേണ്ടി വരും. ടീ ഷർട്ട് വിപണിയിൽ വൻ ഹിറ്റായതിനൊപ്പം പുതിയ ആശയത്തിലൂടെ വാക്സിൻ സന്ദേശം ജനങ്ങളിൽ എത്തിക്കാനാകുമെന്ന സന്തോഷവും ഉണ്ടെന്നും യു ഫൈസൽ വൺ ഇന്ത്യയോട് പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications