Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂളുകളിൽ ബുധനാഴ്ച മുതൽ വാക്സിൻ വിതരണം; പ്രത്യേക മുറിയും ആംബുലൻസ് ലഭ്യതയും ഉറപ്പാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം; സ്‌കൂളുകളിൽ മറ്റന്നാൾ മുതൽ വാക്സിൻ ലഭ്യമാക്കുമെന്ന് മന്ത്രി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിന് അർഹതയുള്ള 500 ൽ പരം കുട്ടികൾ ഉള്ള വിദ്യാലയങ്ങൾ ആണ് വാക്സിൻ കേന്ദ്രങ്ങൾ ആക്കുക. ഇവിടങ്ങളിൽ പ്രത്യേക മുറി സജ്ജമാക്കും. ആംബുലൻസ് ലഭ്യത ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.

 vsivankutty-1621339785-1642241303.jpg -Properties Reuse Image

വാക്സിന് അർഹതയുള്ള 8.14 ലക്ഷം വിദ്യാർത്ഥികൾ സംസ്ഥാനത്ത് ഉണ്ട്‌. ഇതിനകം പകുതിയിലധികം കുട്ടികൾ വാക്സിൻ എടുത്തുകഴിഞ്ഞു. വാക്സിൻ സംബന്ധിച്ച് ആരോഗ്യപ്രശ്നം ഉള്ളവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. വാക്സിനേഷൻ സൗകര്യം ഇല്ലാത്ത സ്‌കൂളുകളിൽ തൊട്ടടുത്തുള്ള വാക്സിൻ കേന്ദ്രങ്ങളിലൂടെ വാക്സിൻ നൽകുന്നതിന് പരിഗണന നൽകും. കൈറ്റിന്റെ സമ്പൂർണ പോർട്ടൽ വഴി അതാത് ദിവസത്തെ വാക്സിനേഷൻ വിവരങ്ങൾ ശേഖരിക്കും.സംസ്ഥാനത്ത് ആകെ 7,66,741 കുട്ടികൾക്കാണ് വാക്സിൻ നൽകിയതെന്ന് ശനിയാഴ്ച ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. 97,458 ഡോസ് വാക്സിൻ നൽകിയ തൃശൂർ ജില്ലയാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്സിൻ നൽകിയതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചത്.

അതേസമയം കൊവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ളാസുകൾ 21 ആം തിയ്യതി മുതൽ ഓൺലൈൻ ക്ളാസുകളിലേക്ക് നീങ്ങും. 10, 11, 12 ക്ളാസുകൾ തൽസ്ഥിതി തുടരും. 22,23 തിയ്യതികളിലായി സ്‌കൂളുകളിൽ ശുചീകരണ - അണുനശീകരണ പ്രവർത്തനങ്ങൾക്ക് നടപടി ഉണ്ടാകും. നാളെ സ്‌കൂളുകളിൽ പി ടി എ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്യോഗസ്ഥതല യോഗങ്ങളും പിന്നാലെ ചേരും.ഡിജിറ്റൽ - ഓൺലൈൻ ക്ളാസുകൾക്ക് പ്രത്യക സമയക്രമം ഉണ്ടാകും. കൈറ്റ് - വിക്ട്ടേഴ്‌സ് വഴിയുള്ള ക്ളാസുകളുടെ സമയവും പുന:ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിനും ആരോഗ്യവകുപ്പ് മന്ത്രിയുമായുള്ള ആശയവിനിമയത്തിനും ശേഷമാണ് പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത് . പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ്‌ ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.

വാർഡ് തല സമിതികൾ ശക്തിപ്പെടുത്തും; ആരോഗ്യമന്ത്രി വീണ ജോർജ്

വാര്‍ഡുതല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് തിരുമാനം.

വാര്‍ഡുതല കമ്മിറ്റികള്‍ ശക്തിപ്പെടുത്തുന്നതാണ്. എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) ശക്തിപ്പെടുത്തും. വേളണ്ടിയന്‍മാരെ സജീവമാക്കും. തദ്ദേശ സ്ഥാപന തലത്തില്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതാണ്. കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി അവബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി വരുന്നു. വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതാണ്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഹോസ്റ്റലുകള്‍ ഏറ്റെടുക്കും. ഓരോ പ്രദേശത്തുമുള്ള കോവിഡ് കേസുകളുടെ വര്‍ധനവ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ആവശ്യമായ വിവരങ്ങള്‍ തദ്ദേശ സ്വാപനങ്ങള്‍ക്ക് നല്‍കും. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു.

Recommended Video

cmsvideo
    കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+