വാക്സിന്‍ വില; കേന്ദ്ര സർക്കാർ ചെലവിൽ നടക്കുന്ന കൊടും കൊള്ള; കെടി കുഞ്ഞിക്കണ്ണന്‍
കോഴിക്കോട്: സർക്കാർ ചെലവിൽ നടക്കുന്ന കൊടും കൊള്ളയാണ് വാക്സിൻ വിപണിയിൽ ഇടപെടാൻ കമ്പനികൾക്ക് അവസരം നൽകിയതും രണ്ടു തരം വില അടിച്ചേല്പിച്ചതുമെന്ന് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍. വാക്സിൻ വില നിർണയാധികാരം കമ്പനിക്ക് നൽകി മോഡി തീവ്രവ്യാപനത്തെ അവസരമാക്കി കോർപ്പറേറ്റുകളുടെ കൊടും കൊള്ളക്കാണ് സൗകര്യം ഒരുക്കി കൊടുത്തിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് വാക്സിൻ നിർമ്മിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സ്വകാര്യ കമ്പനികളാണ്. സർക്കാറിൻ്റെ കോവിഷീൽഡ് വാക്സിൻ സാങ്കേതിവിദ്യ കണ്ടു പിടിച്ച ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ സഹായങ്ങളും സൗജന്യങ്ങളും ഉപയോഗിച്ചാണ് പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ നിർമ്മിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മരുന്നു നിർമ്മാണത്തിനായുള്ള ഇൻഫ്രാസ്ട്രെക്ചർ സെറ്റപ്പിനായി കേന്ദ്ര സർക്കാർ അവർക്ക് 5000 കോടി രൂപയോളം നൽകിയിട്ടുണ്ട്. വാക്സിൻ നിർമ്മാണത്തിനായി ബജറ്റിൽ നീക്കിവെച്ച 35,000 കോടിയിൽ നിന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് 5000വും ഭാരത് ബയോടെക്കിന് 3000വും രൂപ വീതം മുൻകൂറായി നൽകിയത്. മാത്രമല്ല റിസർച്ച് ആൻ്റ് ഡവലപ്പ്മെൻ്റ് ഫീസും പേറ്റൻ്റ് ഫീസും വാങ്ങാതെയാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കായി വാക്സിൻ ടെക്നോളജി നൽകിയിരിക്കുന്നതെന്നാണറിയാൻ കഴിഞ്ഞത്.കോടി കണക്കിന് പൗണ്ടുകൾ ചെലവഴിച്ച് തങ്ങൾ വികസിപ്പിച്ചെടുത്ത വാക്സിന് പേറ്റൻ്റ് ഫീ വേണ്ടെന്ന് അവർ തീരുമാനിച്ചത് ഉന്നതമായ മാനുഷിക പരിഗണന വെച്ചു കൊണ്ടാണ്. വാക്സിൻ നിർമ്മാണത്തിനായുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഇറക്കുമതി അസംസ്കൃത വസ്തുക്കൾക്കും നികുതി വേണ്ടെന്നും കേന്ദ്ര സർക്കാർ തീരുമാനിച്ചതാണ്.

ഈ ആനുകൂല്യങ്ങളെയെല്ലാം ഉപയോഗപ്പെടുത്തിയാണ് സെറം ഇൻസ്റ്റിറ്റൂട്ട് വാക്സിൻ ഉല്പാദിപ്പിക്കുന്നത്. ഇപ്പോൾ ലാഭമടക്കം 170 രൂപക്കാണ് സെറംഇൻസ്റ്റിറ്റ്യൂട്ട് യുറോപ്യൻ രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്നത്.ഇന്ത്യ സർക്കാറിന് 150 രൂപക്കും. എൻ ഡി ടിവിയുമായുള്ള അഭിമുഖത്തിൽ സെറം ഇൻസ്റ്റിറ്യുട്ടിൻ്റെ സിഇഒ അഡാർപുനെവാല തന്നെ 150 രൂപ വില കമ്പനിക്ക് ലാഭകരമായ തുകയാണെന്നും വലിയ ലാഭം ജനങ്ങൾക്ക് വേണ്ടി ഞങ്ങൾ ത്യജിക്കയാണെന്നും വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്പോൾ വില നിർണ്ണയനാധികാരം കമ്പനികൾക്ക് നൽകുകയും അവർ സംസ്ഥാനങ്ങൾക്ക് 400 രൂപക്കും സ്വകാര്യ സ്ഥാപനങ്ങൾക്ക് 600 രൂപയും വില നിശ്ചയിച്ചതോടെ വലിയ കൊള്ളക്കാണ് അവസരമൊരുങ്ങിയിരിക്കുന്നത്.
ഒരു ഡോസ് വാക്സിൻ്റെ മുകളിൽ 400-450 രൂപയുടെ അധിക ലാഭമാണ് കമ്പനികൾക്ക് അടിച്ചെടുക്കാനാവുക.ഈ വർധനവ് വഴി 20,000 കോടി മുതൽ 36,000 കോടി രൂപ വരെ കമ്പനിക്ക് ലാഭം കിട്ടും. സഹസ്രകോടികളുടെ കൊള്ളക്കാണ് മോഡി അവസരം ഉണ്ടാക്കി കൊടുത്തത്.
18 വയസ്സിന് മുകളിലുള്ള 800 ദശലക്ഷം പേർക്ക് 150 രൂപ വെച്ച് വാക്സിൻ കൊടുക്കാൻ 24,000 കോടി രൂപയേ വരൂ...
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍
ബജറ്റിൽ 35,000 കോടി നീക്കിവെച്ചതാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ എംഡി ഡോ: സൈറസ് പൂന വാല ബി ജെ പിയുടെ വലിയൊരു ഫണ്ട്സോഴ്സാണ്. ഇദ്ദേഹം ഫോബ്സ് മാഗസിൽ 2020ൽ ലിസ്റ്റ് ഔട്ട് ചെയ്ത ഇന്ത്യയിലെ സമ്പന്നരിൽ ഏഴാം സ്ഥാനത്തുള്ള വ്യവസായിയാണ്. മഹാമാരിയിൽ പ്രാണവായു കിട്ടാതെ ശ്വാസം മുട്ടി ജനങ്ങൾ മരിക്കുന്ന രാജ്യമാണ് ഇന്ത്യ... ഈയവസ്ഥ സൃഷ്ടിക്കപ്പെട്ടത് നമ്മുടെ പ്രതിരോധ ചികിത്സാരംഗത്തെ ആസൂത്രണത്തിൻ്റെയും നയങ്ങങ്ങളുടെയും പാളിച്ചമൂലമാണെന്ന് ജീവൻ്റെ വില കൊടുത്തുകൊണ്ടാണ് ഓരോ ഇന്ത്യക്കാരനും ഇന്ന് തിരിച്ചറിയുന്നത്. കോർപ്പറേറ്റ് അനുകൂല നയങ്ങളുടെ ദുരന്തപരിണതിയാണ് ഇന്നത്തെ അവസ്ഥ
മഞ്ജിമയഴക്; മലയാളികളുടെ പ്രിയപ്പെട്ട ബാലതാരത്തിന്റെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications