കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിന്‍ വില: ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്ക് മേലിട്ട് നരേന്ദ്ര മോദി ഓടിയൊളിക്കുന്നു: റിയാസ്

Google Oneindia Malayalam News

കോഴിക്കോട്: പുതിയ തീരുമാനത്തിലൂടെ താങ്ങാനാവാത്ത സാമ്പത്തിക ഭാരം സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയുമാണ് കേന്ദ്രം ചെയ്യുന്നതെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസ്. കോവിഡിന്റെ രണ്ടാം വരവ് രാജ്യത്ത് സർവ്വനാശം വിതയ്ക്കുമ്പോൾ, പ്രതിരോധ പ്രവർത്തനങ്ങളുടെ മുഴുവൻ ഭാരവും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് കൈയൊഴിയുകയാണ് കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ. കോവിഡ് പ്രതിരോധത്തിന്റെ പേരിൽ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടുകൾ പോലും നിർബന്ധിതമായി പിടിച്ചു വാങ്ങിയ ശേഷം സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്നും ഓടിയൊളിക്കുകയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇവരില്‍ നിന്നും സംസ്കാരം പ്രതീക്ഷിക്കുന്ന നാമത്രേ വിഡഢികൾ: പരിഹസിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍ഇവരില്‍ നിന്നും സംസ്കാരം പ്രതീക്ഷിക്കുന്ന നാമത്രേ വിഡഢികൾ: പരിഹസിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍

" നിങ്ങൾ നിങ്ങൾക്ക് വേണ്ടിയല്ലെങ്കിൽ പിന്നെ നിങ്ങൾക്ക് വേണ്ടി ആരാണ്?
നിങ്ങൾ നിങ്ങൾക്കു വേണ്ടി മാത്രമാണെങ്കിൽ, നിങ്ങൾ പിന്നെ എന്തിനാണ്?
ഇപ്പോഴില്ലെങ്കിൽ പിന്നെ എപ്പോഴാണ്? "മഹാമാരിയുടെ സമയത്ത് ഉത്തരവാദിത്വങ്ങളിൽ നിന്നും ഓടിയൊളിക്കുന്ന ഇന്ത്യൻ ഭരണാധികാരികളോട് റാബിഹില്ലലിന്റെ പഴയ ചോദ്യങ്ങൾ ആവർത്തിക്കപ്പെടുന്നു.

 modi

കോവിഡിന്റെ രണ്ടാം വരവ് രാജ്യത്ത് സർവ്വനാശം വിതയ്ക്കുമ്പോൾ, പ്രതിരോധ പ്രവർത്തനങ്ങളുടെ മുഴുവൻ ഭാരവും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് കൈയൊഴിയുകയാണ് കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ. ഓക്സിജൻ പോലും ലഭിക്കാതെ ആയിരക്കണക്കായ മനുഷ്യർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരിച്ചു വീഴുകയാണ്. ഗുജാറത്തിലും ഉത്തർപ്രദേശിലും ശ്മശാനങ്ങൾ നിറഞ്ഞു കവിഞ്ഞതു കാരണം ഫുട്പാത്തുകളിൽ മൃതശരീരങ്ങൾ ദഹിപ്പിക്കുന്ന സ്ഥിതിയാണ്. ഇപ്പോൾ വാക്സിനുകൾ വിപണിയിൽ നിന്നും നേരിട്ട് വാങ്ങുവാനാണ് സംസ്ഥാനങ്ങളോട് ശ്രീ മോദി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇനി നിങ്ങള്‍ മൂന്നാമതൊരു വിവാഹം കഴിക്കരുത്; ആദിത്യനും അമ്പിളിക്കുമെതിരെ അന്ന് നടി ജീജ പറഞ്ഞ വാക്കുകള്‍ഇനി നിങ്ങള്‍ മൂന്നാമതൊരു വിവാഹം കഴിക്കരുത്; ആദിത്യനും അമ്പിളിക്കുമെതിരെ അന്ന് നടി ജീജ പറഞ്ഞ വാക്കുകള്‍

ജീവൻരക്ഷാ വാക്സിനുകളുടെ കച്ചവടവത്ക്കരണത്തിനും കരിഞ്ചന്തയ്ക്കും വഴിയൊരുക്കുന്ന തീരുമാനമാണിത്. കൂടാതെ താങ്ങാനാവാത്ത സാമ്പത്തിക ഭാരം സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയുമാണ് കേന്ദ്രം ചെയ്യുന്നത്. കോവിഡ് പ്രതിരോധത്തിന്റെ പേരിൽ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടുകൾ പോലും നിർബന്ധിതമായി പിടിച്ചു വാങ്ങിയ ശേഷം സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്നും ഓടിയൊളിക്കുകയാണ്
ശ്രീ നരേന്ദ്ര മോദി.

കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

സാർവ്വത്രികവും സൗജന്യവുമായ വാക്സിനേഷൻ പരിപാടി രാജ്യം മുഴുവൻ നടപ്പിൽ വരുത്താൻ മുൻ കൈയ്യെടുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടത്

തൃശൂരില്‍ മുന്‍തൂക്കം യുഡിഎഫിനെന്ന് സിപിഐയും; സീറ്റുകളുടെ എണ്ണം സിപിഎമ്മിനും കുറയുംതൃശൂരില്‍ മുന്‍തൂക്കം യുഡിഎഫിനെന്ന് സിപിഐയും; സീറ്റുകളുടെ എണ്ണം സിപിഎമ്മിനും കുറയും

Recommended Video

cmsvideo
Kerala health minister kk shailaja goes into quarantine | Oneindia Malayalam

പാര്‍ട്ടി വെയറില്‍ അതി സുന്ദരിയായി ഹെബ്ബാ പട്ടേല്‍, വൈറലായ ചിത്രങ്ങള്‍ കാണാം

English summary
Vaccine price: PA Muhammad Riyas says PM narendra modi, is running away from responsibilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X