വാക്സിന്‍ ക്ഷാമം എന്നത് വ്യാജ പ്രചരണം; 11.33 ലക്ഷം വാക്സിൻ കൂടി കേരളത്തിലുണ്ട്: ശോഭാ സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം എന്നത് വ്യാജ പ്രചരണമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കിൽ 11.33 ലക്ഷം വാക്സിൻ കൂടി കേരളത്തിന്റെ പക്കൽ നിലവിലുണ്ട്. ഇന്നലെ ഉപയോഗിച്ച 35000 വാക്സിനുകൾ കൂടി കഴിഞ്ഞാൽ ഏകദേശം 11 ലക്ഷത്തിനടുത്ത് വാക്സിൻ ഇപ്പോഴും കേരളത്തിന്റെ പക്കലുണ്ട്. അത്തരമൊരു സാഹചര്യത്തിൽ വാക്സിൻ ക്ഷാമം ഉണ്ടെന്ന് വരുത്തി പരിഭ്രാന്തി സൃഷ്ടിക്കൽ ആരുടെ രാഷ്ട്രീയ താൽപര്യമാണെങ്കിലും അതു വസ്തുതകൾ കൊണ്ട് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ശോഭാ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍
കോവിഡ് പ്രതിരോധം വ്യാജ പ്രചരണങ്ങൾക്ക് നേരെയുള്ള പ്രതിരോധം കൂടിയാകേണ്ട അവസ്ഥയാണ് കേരളത്തിലുള്ളത്. ഏറ്റവും പുതിയ പ്രചരണം വാക്സിൻ ക്ഷാമം ഉണ്ട് എന്നതാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കിൽ 11.33 ലക്ഷം വാക്സിൻ കൂടി കേരളത്തിന്റെ പക്കൽ നിലവിലുണ്ട്. ഇന്നലെ ഉപയോഗിച്ച 35000 വാക്സിനുകൾ കൂടി കഴിഞ്ഞാൽ ഏകദേശം 11 ലക്ഷത്തിനടുത്ത് വാക്സിൻ ഇപ്പോഴും കേരളത്തിന്റെ പക്കലുണ്ട്. അത്തരമൊരു സാഹചര്യത്തിൽ വാക്സിൻ ക്ഷാമം ഉണ്ടെന്ന് വരുത്തി പരിഭ്രാന്തി സൃഷ്ടിക്കൽ ആരുടെ രാഷ്ട്രീയ താൽപര്യമാണെങ്കിലും അതു വസ്തുതകൾ കൊണ്ട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ലോകത്തെ ഏറ്റവും വേഗത്തിൽ നടക്കുന്ന വാക്സിനേഷൻ യജ്ഞം ഇന്ത്യയിൽ ആണ്. 85 ദിവസം കൊണ്ടാണ് ആദ്യത്തെ 100 മില്യൺ വാക്സിനേഷൻ നൽകി കഴിഞ്ഞത്. ഈ പ്രചാരവേലക്കാരുടെ മാതൃകാ രാജ്യം ചൈന പോലും 102 ദിവസം എടുത്താണ് ആ കടമ്പ പൂർത്തീകരിച്ചത് എന്നുകൂടി ഓർക്കണം. പ്രതിദിനം 40 ലക്ഷം പേർക്കാണ് ഇന്ത്യയിൽ വാക്സിൻ ഡോസുകൾ നൽകുന്നത്. തൊട്ടു പിറകിൽ പ്രതിദിനം 31ലക്ഷം ഡോസുകൾ നൽകുന്ന അമേരിക്കയും 8 ലക്ഷം ഡോസുകൾ നൽകുന്ന ബ്രസീലും ആണ്.
വാക്സിനേഷൻ യജ്ഞത്തിൽ ഇത്രയേറെ മുന്നേറിയ നമ്മുടെ രാജ്യത്തിന്റെ കോവിഡ പോരാട്ടത്തെ ദുർബലപ്പെടുത്തുക എന്ന ഒരൊറ്റ ഉദ്ദേശം മുന്നിൽ നിർത്തി നടത്തുന്ന വാക്സിൻ ക്ഷാമം എന്ന കള്ളക്കഥ വസ്തുതകളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ തള്ളിക്കളയും.












Click it and Unblock the Notifications